But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബൈബിള്‍ കലോത്സവം 2015

ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബൈബിള്‍ കലോത്സവം  2015

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 27 ഞായറാഴ്ച്ച ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടും. ഉച്ചക്ക് 2.45 മുതല്‍ വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കുന്ന കലോത്സവത്തില്‍ ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.

ഓരോ സെന്ററിനും 20 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ നല്കിയിരിക്കുന്നത്.100 കുടുംബങ്ങളില്‍ കൂടുതലുള്ള മാസ്സ് സെന്ററുകള്‍ക്ക് ആവശ്യമെങ്കില്‍ 25 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഉള്‍പ്പെടുന്നവരില്‍ 2015 ല്‍ 25 മത് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന ചടങ്ങും ഇതേ വേദിയില്‍ തന്നെ ഒരുക്കുന്നുണ്ട്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്‍ട്ട് , ലീവിംഗ് സെര്‍ട്ട് എന്നി പരീക്ഷകളില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്.ലിവിങ്ങ് സെര്‍ട്ടില്‍ അഞ്ഞൂറോ അതില്‍ കൂടുതലോ പോയിന്റ്‌സോ,ജൂനിയര്‍ സെര്‍ട്ട് ഹയര്‍ ഗ്രേഡില്‍ ഏററവും കൂടുതല്‍
എ ഗ്രേഡ് നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം പോസ്റ്റിലോ,കൈവശമായോ സിറോ മലബാര്‍ ചാപ്ലൈന്‍മാരെ ആരെയെങ്കിലും ഏല്പിക്കേണ്ടതാണ്.

ബൈബിള്‍ ക്വിസ് 2015 ല്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും.
അന്നേ ദിവസം ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ യൂത്ത് വിങ്ങിനു വേണ്ടി രൂപം കൊടുത്ത യൂത്ത് മിനിസ്ട്രിയുടെ LOGO,NAME,MISSION STATEMENT എന്നിവ മത്സരാര്‍ത്തികളില്‍ നിന്നും ഉചിതമയതു തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും .

അക്കാദമിക് ലെവലില്‍ ഡോക്ടറേറ്റ് പോലെ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും. ഉന്നത വിജയം നേടിയവര്‍ ബഹു:വൈദികരെ വിവരം അറിയിക്കേണ്ടതാണ് .
കലോത്സവത്തിനെത്തുന്നവര്‍ക്കു വേണ്ടി സൗജന്യമായി ചായയും സ്‌നാക്‌സും ,കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.

ബൈബിള്‍ കലോല്‍സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 27 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് :
ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568
ഫാ. ആന്റണി ചീരംവേലില്‍ . 089 4538926

മാര്‍ട്ടിന്‍ സ്‌കറിയ . 086 3151380
ജോമോന്‍ ജേക്കബ് . 086 8362369
ജോബി ജോണ്‍ . 086 3725536
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)