തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

ലോങ്ങ്‌ഫോർഡ് സീറോ മലബാർ മാസ് സെന്റർ അർദ ക്ലോണ്‍മാക്നോയിസ് ബിഷപ്പ് ഫ്രാൻസിസ് ഡഫി സന്ദർശിച്ചു

ലോങ്ങ്‌ഫോർഡ് സീറോ മലബാർ മാസ് സെന്റർ അർദ ക്ലോണ്‍മാക്നോയിസ് ബിഷപ്പ് ഫ്രാൻസിസ് ഡഫി സന്ദർശിച്ചു

സീറോ മലബാർ സഭയുടെ ലോങ്ങ്‌ഫോർഡ് മാസ് സെന്റർ ( Our Lady’s Manor nursing home chapel , Edgeworthstown ,Co.Longford ) നവംബർ 14 ശനിയാഴ്ച അർദ ക്ലോണ്‍മാക്നോയിസ് ബിഷപ്പ് ഫ്രാൻസിസ് ഡഫി സന്ദർശിച്ചു .
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേട്ടർ മോണ്‍.ആന്റണി പെരുമായനച്ചന്റെ അദ്ധ്യക്ഷതയിൽ കുടുംബ സംഗമം ആരംഭിച്ചു .
പേപ്പൽ പതാകയും കൈകളിലേന്തിയ കുട്ടികൾക്ക് നടുവിലൂടെ കേരള തനിമയോടെ മുത്തുക്കുടകൾ കൊണ്ട് അലംകരിച്ച ദേവാലയത്തിലേക്ക് എത്തിചേർന്ന പിതാവിനെ മോണ്‍.ആന്റണി പെരുമായാൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു .ഫാ .ജോസ് ഭരണിക്കുളങ്ങര എല്ലാവരേയും സ്വാഗതം ചെയ്തു . തുടർന്ന് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബ്ബാന ആരംഭിച്ചു. മോണ്‍ . ആന്റണി പെരുമായൻ , ഫാ .ജോസ് ഭരണിക്കുളങ്ങര ,അർദ ക്ലോണ്‍മാക്നോയിസ് ചാൻസിലർ ഫാ . മൈക്കിൾ ബാനൻ ,മുള്ളിന്ഗർ കത്തീട്രൽ അസി.വികാരി ഫാ . ജോസഫ്‌ നൈക്കരക്കുടിയിൽ , എഡ്ജ്വർത്ത്ടൌണ്‍ ഇടവക വികാരി ഫാ ബെൽഗാൻ എന്നിവർ സഹകാർമ്മികർ ആയിരുന്നു .
കുർബ്ബാന മദ്ധ്യേ പിതാവ് സഭാ മക്കൾക്ക് സന്ദേശം നൽകി .സഭാകൂട്ടായ്മയുടെ പ്രവർത്തനങ്ങളെയും ,വിശ്വാസികളുടെ വി .കുർബ്ബാനയിലുള്ള പങ്കാളിത്തത്തെയും ,കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെയും കുറിച്ച് പിതാവ് പ്രത്യേകം പ്രശംസിച്ചു .
വി . കുർബ്ബാനയ്ക്ക് ശേഷം ബിഷപ്പിനും , ചാൻസിലറി നും കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു .ബിഷപ്പ് ഫ്രാൻസിസ് ഡഫിയുടെ സന്ദർശനം നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു വലിയ അംഗീകാരമാണെന്ന് മോണ്‍സിഞ്ഞോർ അഭിപ്രായപ്പെട്ടു .സഭയുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും പിതാവ് വാഗ്ദാനം ചെയ്തു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി . ലോങ്ങ്‌ഫോർഡ് മാസ് സെന്റെർ കോഡിനേറ്റർ ജിജിമോൻ മാത്യു പിതാവിന്റെ സന്ദർശന പരിപാടികൾക്ക് നേതൃത്വം നൽകി .Edge worthstown community hall ൽ തയാറാക്കിയിരുന്ന സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു .