ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച തിരുകര്‍മ്മങ്ങളും ഒരുക്ക ധ്യാനവും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച തിരുകര്‍മ്മങ്ങളും ഒരുക്ക ധ്യാനവും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധവാര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം മാര്‍ച്ച് 24,25,26 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്നു.റവ .ഫാ .ജോബി കാച്ചപ്പിള്ളി ( v c Divine retreat centre Toronto Canada) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക.

ധ്യാനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 28 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.00 വരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ഏകദിന കണ്‍വെന്‍ഷനും റവ . ഫാ. ജോബി കാച്ചപ്പിള്ളി നേതൃത്വം നല്കുന്നതാണ്.

സീറോ മലബാര്‍ സഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ സെക്കന്ററി ലെവല്‍ ഫസ്റ്റ് ഇയര്‍ മുതലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഏകദിന കണ്‍വെന്‍ഷന്‍ നടത്തപെടുന്നത്. 18 വയസിന് താഴെ പ്രായം ഉള്ളവര്‍ പ്രധാന വേദപാO അദ്ധ്യാപകന്‍ വഴിയോ കമ്മിറ്റി അംഗങ്ങള്‍ വഴിയോ മാര്‍ച്ച് 10 വൈകുന്നേരത്തിനുള്ളില്‍ സമ്മതപത്രം എല്പിക്കേണ്ടതാണ് . 18 വയസിനു മുകളിലുള്ളവര്‍ സ്വന്തം സമ്മതപത്രം നല്കേണ്ടതാണ്. മാര്‍ച്ച് 10 ന് വൈകുന്നേരത്തിനകം സമ്മതപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് യാതൊരു കാരണവശാലും ഏകദിന കണ്‍ വെന്‍ഷനില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഡബ്ലിന് പുറത്തുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് വഴി മാര്‍ച്ച് 10 ന് വൈകുന്നേരത്തിനകം സീറ്റ് ഉറപ്പാക്കുകയും സമ്മതപത്രം സമര്‍പ്പിക്കുകയും ചെയ്യണം.

വിശദ വിവരങ്ങള്‍ക്ക്: www.syromalabar.ie, syromalabarchurchdublin@gmail.com ഫാ.ജോസ് ഭരണിക്കുളങ്ങര :0899741568 ,ഫാ.ആന്റണി ചീരംവേലില്‍ : 0894538926, റിട്രീറ്റ് & യൂത്ത് കോര്‍ഡിനേറ്റര്‍ ബിനു ആന്റണി : 0876929846,സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ :0863151380,വേദപാO അദ്ധ്യാപക പ്രതിനിധി ബിനു ജോസഫ്: 0877413439 , ജോസ് വെട്ടിക്ക:0894237128.

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)