ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ബ്രിട്ടൻ ഒരുങ്ങി; മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഞായറാഴ്ച

ബ്രിട്ടൻ ഒരുങ്ങി; മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഞായറാഴ്ച

ലണ്ടൻ: പ്രസ്റ്റൺ ആസ്‌ഥാനമാക്കി സ്‌ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും രൂപത ഉദ്ഘാടനത്തിനുമുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. പ്രസ്റ്റൺ ഉൾക്കൊള്ളുന്ന ലങ്കാസ്റ്റർ രൂപത ബിഷപ് ഡോ. മൈക്കിൾ ജി. കാംബെല്ലും പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും സഹകാർമികത്വം വഹിക്കും.

bishoppreston2

ഗ്രേറ്റ് ബ്രിട്ടണിലുള്ള നാല്പതിനായിരത്തിലധികം വരുന്ന സീറോ മലബാർ വിശ്വാസികൾക്കായി പുതിയ രൂപതയെയും ഇടയനെയും ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത് ജൂലൈ 28–നാണ്. വിശുദ്ധ അൽഫോൻസാമ്മ തന്നെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്വർഗീയ മധ്യസ്‌ഥ. കേരളത്തിൽനിന്നുള്ള മെത്രാൻമാരും വൈദികരും ചടങ്ങിൽ സംബന്ധിക്കും.

ഇംഗ്ലണ്ടിലെ പ്രസിദ്ധമായ പ്രസ്റ്റൺ നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയത്തിലാണ് കർമങ്ങൾ നടക്കുന്നത്. പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, എംപിമാർ, മറ്റ് സിറ്റി കൗൺസിൽ ഔദ്യോഗിക പ്രതിനിധികൾ തുടങ്ങിയവരും വിവിധ മത–സാമുദായിക, സഭാ വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ശാലോം ടിവി മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്.

സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതയും പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്ററും