Trust not in oppression, and become not vain in robbery: if riches increase, set not your heart upon them. (Psalm 62:10)

ഫാ.ഡാനി കപ്പൂച്ചിൻ എത്തി “കരുണയുടെ ധ്യാനം 2016” ശനിയാഴ്‌ച തുടങ്ങും-ഒരുക്കങ്ങൾ പൂർത്തിയായി

ഫാ.ഡാനി കപ്പൂച്ചിൻ എത്തി "കരുണയുടെ ധ്യാനം 2016" ശനിയാഴ്‌ച തുടങ്ങും-ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ 29,30,31(ശനി, ഞായര്‍, തിങ്കള്‍)ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്സ്ടൌണ്‍, ക്ലോണി, ഫിബ്ബിൾസ്ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്ന കുരുണയുടെ ധ്യാനത്തിന്റെയും നവംബർ 1 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെൻഷന്റെയും ഒരുക്കങ്ങൾ പൂർത്തിയായി.

കുരുണയുടെ ധ്യാനത്തിന് എത്തിച്ചേർന്ന കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡാനി കപ്പൂച്ചിൻ അച്ചനെ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ , ബിനു ആന്റണി (Retreat Program Co-ordinator),സെക്രട്ടറി മാർട്ടിൻ സ്കറിയ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.

“കരുണയുടെ ധ്യാന”ത്തിന്റെ ഉത്ഘാടന കർമ്മം 29 നു ശനിയാഴ്ച രാവിലെ 10 മണിക്ക് അയര്‍ലണ്ടിന്റെ അപ്പസ്‌തോലിക് ന്യൂണ്‍ ഷോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ജോണ്‍ ബ്രൗണ്‍ തിരി തെളിയിച്ചു നിര്‍വഹിക്കുന്നതാണ്. സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായ മോണ്‍.ആന്റണി പെരുമായൻ തദവസരത്തിൽ സന്നിഹിതനായിരിക്കും.

എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കുട്ടികളുടെ റെജിസ്ട്രേഷനും, കണ്‍സെന്റ്‌ ഫോമും അതിന് മുൻപ് മാതാപിതാക്കൾ പൂർത്തികരിക്കേണ്ടതാണ്.

ധ്യാനപരിപാടികൾ വിവിധ പ്രായപരിധിയിലുള്ളവർക്കായി തരംതിരിച്ചിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾനടത്തേണ്ടതിനായി,പങ്കെടുക്കുന്നവർ എത്രയുംവേഗം register ചെയ്യേണ്ടതാണെന്ന് സിറോമലബാര്‍സഭയുടെ ഡബ്ലിന്‍ചാപ്ലൈന്‌സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണിചീരംവേലിൽ , ബിനു ആന്റണി (Retreat Program Co-ordinator)എന്നിവര്‍അറിയിച്ചു.

വാർത്ത : കിസ്സാൻതോമസ് P R O