ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ”യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ” ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ”ഗ്രേസ് ലാല്‍” ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയും സെമിനാര്‍- BLAZE-2016- നയിക്കുന്നു.
ശ്രീമതി ഗ്രേസ് ലാല്‍ (സൈക്കോളജിസ്‌റ് )’ഗ്രേസ് കൗണ്‍സിലിംഗ് സെന്റര്‍’,കോട്ടയത്തിന്റെഡയറക്ടര്‍ ആയും ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതയിലെ തുടക്കം മുതലുള്ള ഫാമിലി കൗണ്‍സിലറും,അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, മറ്റു വിവിധ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ട്രെയിനിങ് നടത്തുകയും, വിവിധ TV ഫാമിലി പരിപാടികളിലെ നിറ സാന്നിധ്യമായും,വിവിധ മാസികകളിലും പത്രങ്ങളിലും യുവജന കുടുംബ മനഃശാസ്ത്രത്തെപറ്റി ലേഖനങ്ങള്‍ എഴുതുകയും,2001 ല്‍ ഇന്‍ഡ്യന്‍ പ്രസിഡെന്റില്‍ നിന്നും ഏറ്റവും നല്ല സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡും നേടിയ പ്രശസ്ത വ്യക്തിത്വമാണ്.
ഈ സെമിനാറില്‍ 13 വയസിനു മുകളില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കും അവരുടെ മാതാ പിതാക്കള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.സെമിനാറില്‍ പങ്കെടുക്കുന്ന മാതാ പിതാക്കളുടെ സൗകര്യാര്‍ത്ഥം അവരുടെ 13 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി സെമിനാര്‍ ഹാളിന്റെ അടുത്ത് തന്നെ സണ്‍ഡേ സ്‌കൂള്‍ ടീച്ചേര്‍സ് ഒരുക്കുന്ന പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കു ആവശ്യമെങ്കില്‍ യുവജന, കുടുംബ, വൈവാഹിക കൗണ്‍സിലിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.syromalabar.ie എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സെമിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്ക് മാത്രമായി (ഓരോ സെന്ററിലും) പരിമിതപ്പെടുത്തിയിരിക്കുന്നു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മസ്സ് സെന്ററുകളെ മൂന്നായി തിരിച് മൂന്നു ദിവസങ്ങളിലായാണു സെമിനാര്‍ സഘടിപ്പിക്കുന്നത്.അവ യഥാക്രമം താഴെ കൊടുക്കുന്നു.
1. 27/12/2016 (ചൊവ്വ) താല,സെന്റ്:ജോസ്സഫ്,ബ്രേ.VENUE :-CHURCH OF THE INCARNATION OF FETTERCAIRN,TALLAGHT,DUBLIN-24.
2. 28/12/2016 (ബുധന്‍) ബ്ലാന്‍ച്ചാര്‍ഡ്സ്ടൌണ്‍,ലൂക്കന്‍,ഇഞ്ചിക്കോര്‍
VENUE :- St.JOHN THE EVANGELIST NATIONAL SCHOOL,ADAMSTOWN ,LUCAN,Co.DUBLIN.
3. 29/12/2016 (വ്യാഴം)
ബ്യൂമൗന്‍ണ്ട്,ഫിസ്ബറോ,സ്വോര്‍ഡ്സ്.
VENUE :- St.FIACHRA’s NATIONAL SCHOOL,MONTROSE PARK,BEAUMONT ,DUBLIN-5.
യൂത്ത് ആന്‍ഡ് ഫാമിലി സെമിനാറില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമെന്യേ,ആഗ്രഹിക്കുന്ന എല്ലാ കുടുബാംഗങ്ങള്‍ക്കും താല സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുവാന്‍ സാധിക്കാത്തവര്‍ക്കു സൗകര്യാര്‍ത്ഥം മറ്റു കേന്ദ്രങ്ങളില്‍ ബുക്ക് ചെയാം.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണം ഉള്‍പ്പെടെ ഒരോ ഫാമിലിക്കും50 യൂറോ ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്.
6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ സെമിനാറില്‍ പങ്കെടുക്കുന്ന മാതാപിതാക്കള്‍ കൂടെയിരുത്തേണ്ട താണു.
എല്ലാവരും online രെജിസ്‌ട്രേഷന്‍ എത്രയും വേഗം നടത്തേണ്ടതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
വിശദ വിവരങ്ങള്‍ക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര.
(089) 974 1568
ഫാ.ആന്റ്ണി ചീരംവേലില്‍
(089) 453 8926
ബിനു ആന്റണി യൂത്ത് കോഓര്‍ഡിനേറ്റര്‍ – 0876929846
മാര്‍ട്ടിന്‍ സ്‌കറിയ -സെക്രട്ടറി – 0863151380
വാര്‍ത്ത : കിസ്സാന്‍തോമസ് P R O