ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ക്കും ഇന്ന് (പെസഹാവ്യാഴാഴ്ച)തുടക്കമാവും.
ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍ പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി എന്നീ ദിവസങ്ങളിലെ ധ്യാനവും തിരുക്കര്‍മ്മങ്ങളും ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് നടത്തപ്പെടുന്നത്.ഡബ്ലിന്‍ മേഖലയിലെ എല്ലാ സീറോ മലബാര്‍ മാസ് സെന്ററുകളിലെയും വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കാനെത്തും.
ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. (Divine retreat centre, Kenya) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.30 വരെയാണ് നടത്തപ്പെടുക.
പെസഹാ വ്യാഴാഴ്ച രാവിലെ ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന വാര്‍ഷിക ധ്യാനം ഫാ.ജോര്‍ജ് വെഗ്‌ളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ട് 3 മണിക്ക് കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും വിശുദ്ധകുര്‍ബാനയ്ക്കും ശേഷം 5.30 ന് തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.
ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൻ ചക്കാലക്കൽ 087 130 0309, സാജു മേല്പറമ്പിൽ 089 960 0948, തോമസ് ആന്റണി 086 123 4278