Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

വിശ്വാസ തീഷ്‌ണതയിൽ അയർലണ്ടിലെ സീറോ മലബാർ സഭ. പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

വിശ്വാസ തീഷ്‌ണതയിൽ അയർലണ്ടിലെ സീറോ മലബാർ സഭ. പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീർത്ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങൾ. മെയ് 6 ശനിയാഴ്ച്ച അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന വിശ്വാസികൾ സീറോ മലബാർ സഭയുടെ വിശ്വസവും പാര്യമ്പര്യവും വിളിച്ചോതി. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് സമാപന ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്, മോൺ. ആന്റണി പെരുമായൻ, ഫാ. ചെറിയാൻ വാരികാട്ട്, ഫാ. ആന്റണി ചീരംവേലിൽ, ബീനാ ജോയി(ബ്യൂമോണ്ട്), അലക്സ് ബിനു ആന്റണി (ബ്ലാഞ്ചാർഡ്‌സ്‌ടൗൺ), രേഷ്മ മോനച്ചൻ (ബെൽഫാസ്റ്) എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.

സീറോ മലബാർ സഭയ്ക്ക് അയർലണ്ടിൽ കഴിഞ്ഞ 10 വർഷം ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുടെ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷപൂർവമായ സമൂഹബലിയിൽ സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ട് , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. പോൾ ചൂരത്തൊട്ടിൽ(കോതമംഗലം), ഫാ. ജോസഫ് പള്ളിയോടയിൽ( കാനഡ), ഫാ. മാർട്ടിൻ ശങ്കൂരിക്കൽ ( ബെൽജിയം), ഫാ. പോൾ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ (കോര്‍ക്ക്), ഫാ. റോബിൻ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവൻകാലായിൽ MCBS (ലോങ്‌ഫോർഡ്), ഫാ. ക്രൈസ്റ്റ് ആനന്ദ് എന്നിവർ സഹകാർമ്മികരായിരുന്നു.

സീറോ മലബാർ സഭ പുറത്തിറക്കുന്ന സമരണികയുടെ പ്രകാശനകർമ്മം ബിഷപ് സ്റ്റീഫൻ ചിറപ്പണത് നിർവഹിച്ചു . മോൺ. ഫാ. ആന്റണി പെരുമായൻ സ്വാഗതവും ബിനു ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായി. അയർലൻഡ് സീറോ മലബാർ സഭ അഡ്‌ഹോക് കമ്മറ്റിയുടെയും വിവിധ മാസ്സ് സെന്ററുകളുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

അയർലണ്ടിലെ സീറോ മലബാർ സഭയുടെ അഡ്‌ഹോക് കമ്മറ്റി രണ്ട് വർഷം പൂർത്തിയാക്കിയതിനെ തുടർന്ന് സംയുക്ത കമ്മറ്റി കൂടി പുതിയ സഭായോഗം ചുമതല ഏറ്റെടുത്തു.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും, ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുത്ത അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികൾക്കും ആഘോഷപരിപാടികൾ മനോഹരമാക്കിയ വിവിധ കമ്മറ്റികൾക്കും അയർലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.

വാർത്ത: മജു പേയ്ക്കൽ (പി. ആർ. ഓ)