ഡബ്ലിന്: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭ കുടുംബ സംഗമം ജൂണ്‍ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഐറീഷ് മാന്ത്രികന്‍ നയിക്കുന്ന മാജിക്കും പപ്പറ്റ് ഷോയും കുതിര സവാരിയും ഡബ്ലിൻ സീറോ മലബാർ സഭ Youth Ignite നേതൃത്വം നൽകുന്ന ഫ്ലാഷ് മോബും കുടുംബ സംഗമത്തെ ആകര്‍ഷകമാക്കും.
ഒൻപത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
മിഠായി പെറുക്കല്‍
കളറിംഗ്
ബോള്‍ പാസിംഗ്
100 മീറ്റര്‍ ഓട്ടം
50 മീറ്റര്‍ ഓട്ടം
ബലൂണ്‍ പൊട്ടിയ്ക്കല്‍
കുപ്പിയിൽ വെള്ളം നിറയ്ക്കൽ
റിങ് പാസ്
പെനാലിറ്റി ഷൂട്ട് ഔട്ട്
ഫുട്‌ബോള്‍ മത്സരം
ലെമണ്‍ സ്പൂണ്‍റേസ്
കസേരകളി
വടംവലി
എന്നി ഇനങ്ങളിലായി താഴെ ചേര്‍ക്കും വിധം വിവിധ ഗ്രൂപ്പുകള്‍ക്കായി ക്രമീകരിച്ചിട്ടുള്ള മത്‌സരം ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും.
1.(A)Junior Infants & Senior Infants
2.(B)1st class,2nd class & 3rd class
3.(C)4th class,5th class & 6th class
4.(D)First, Second, Third and Transition Year
5.(E)Fifth Year, Sixth Year and Below 18 years
6.(F)Gents above 18 years
7.(G)Ladies above 18 years
8.(H)Couples
ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍,എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..
ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽMST, ജിമ്മി ആന്റണി (കോ ഓര്‍ഡിനേറ്റര്‍), സോണൽ കൗൺസിൽ എന്നിവരുടെ കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ഏവരെയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)
ഫാ. ആന്റെണി ചീരംവേലിൽMST (0894538926)
ജിമ്മി ആന്റണി (കോ ഓര്‍ഡിനേറ്റര്‍ 0894272085)