ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനവും ഭക്തസംഘടനകളുടെ ഉത്ഘടനവും നാളെ മെയ് 19 ശനിയാഴ്ച്ച രാവിലെ 10.30 ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യ കാർമ്മികനായി പങ്കെടുക്കുവനായി അയർലണ്ടിൽ എത്തിച്ചേർന്നു.
ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.
അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, തിരുബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവയുടെ ഉദ്യോഗിക ഉത്ഘടനവും നാളെ നോക്കിൽ വച്ച് നടത്തപ്പെടും
പ്രതേക പരിഗണ ലഭിക്കേണ്ട കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സ്‌മൈൽ(SMILE) എന്ന കൂട്ടയ്മയുടെയുടെ ഉത്ഘടനവും നോക്കിൽ വച്ച് നടത്തും
മനുഷ്യ ജീവനെ ആദരിക്കുവാനും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ശുശ്രുഷിക്കുവാനുമാണ് സഭ നമ്മളെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ എതിർത്തുകൊണ്ട് സീറോ മലബാർ സഭയുടെ നേത്രത്വത്തിൽ പ്രതേക പ്രാർത്ഥനയും ഉണ്ടായിരിക്കും
സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തില്‍ മേയ് 19 ലെ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ത്ഥിച്ചു