അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (Luke : 1 : 50 )

സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ വെഞ്ചെരിപ്പ് കർമ്മം ഡിസംബർ 6ന്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ

സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ വെഞ്ചെരിപ്പ് കർമ്മം ഡിസംബർ 6ന്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച് ബിഷപ്പ് ഡെർമട്ട്  മാർട്ടിൻ, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ

ഡബ്ലിൻ : സീറോ മലബാർ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ ഉത്‌ഘാടനം ഡിസംബർ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാൾട്ടോയിൽവച്ച് നടത്തപ്പെടും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്ആലഞ്ചേരി, ഡബ്ലിൻ അതിരൂപത ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ സഭയൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്എന്നിവർ മുഖ്യാത്ഥികൾ ആയിരിക്കും.

റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്റ് തോമസ് പാസ്റ്ററൽ സെന്റര്. ഡിസംബർ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന,അഭിവന്ദ്യ പിതാക്കന്മാർക്ക്സ്വീകരണം,തുടർന്ന് സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ ഉത്ഘടനവുംവെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ,ആർച്ച്ബിഷപ്പ്ഡെർമട്ട് മാർട്ടിൻ,ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന്നിർവ്വഹിക്കും. ഡബ്ലിൻ അതിരൂപതയിലെ ബഹുമാനപ്പെട്ട വൈദികർ, അയർലണ്ടിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു മലയാളി വൈദികർ, മറ്റു സന്യസ്ത സഭകളിലെ വൈദികർ, വിവിധ ഇന്ത്യൻ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികൾ, സഭായോഗം മെമ്പേഴ്‌സ് , വിവിധ മാസ്സ് സെന്ററുകളിലെ ഭാരവാഹികൾ, മതബോധന അദ്ധ്യാപകർ, സൺ‌ഡേ സ്കൂൾ കുട്ടികൾ, അൾത്താര ശുശ്രൂഷകർ, മിഷൻ ലീഗ് അംഗങ്ങൾ, കഴിഞ്ഞവർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ, വിവിധ ഭക്തസംഘടന അംഗങ്ങൾ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുക്കും.

വൈകിട്ട് 7 ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘടനകർമ്മത്തിലേക്കും വെഞ്ചെരിപ്പ് കർമ്മ പരിപാടികളിലേക്കും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലണ്ട് കോർഡിനേറ്റർ മോൺസിങ്ങോര് ആന്റണി പെരുമായൻ, ഡബ്ലിൻ സീറോ മലബാർ ചാപ്ലൈന്‍സ് ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, സോണൽ കമ്മറ്റി സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, കൈക്കാരൻ ടിബി മാത്യു എന്നിവർ അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റികൾ രുപികരിച്ച് പ്രവർത്തിച്ചുവരുന്നൂ.