For whosoever shall call upon the name of the Lord shall be saved. (Romans 10:13)

സിറോ മലബാർ സഭ ഡബ്ലിന്റെയും ലുകാന്‍ ഡിവൈന്‍ മേഴ്സി സമൂഹത്തിന്റെയും സംയുക്ത ആരാധന


ജൂണ്‍ 2 നു മിശിഹായുടെ തിരുശരീരത്തിന്റെയും തിരുരക്തതിന്റെയും തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പരസ്യ ആരാധന നടത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തോട്‌ ചേർന്ന് അന്നേ ദിവസം സിറോ മലബാർ സഭ ഡബ്ലിനും ലുകാൻ ഡിവൈൻ മേഴ്സി ഇടവക അംഗങ്ങളും സംയുക്തമായി വൈകുന്നേരം 3 മുതൽ 4 വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്തുന്നു. ഡബ്ലിൻ സിറോ മലബാർ സഭാംഗങ്ങൾ ഏവരെയും ഈ ആരാധനയിലേക്കും തുടർന്ന് ബഹുമാനപെട്ട ജോസ് ഭരണികുളങ്ങര അച്ചന്റെ മുഖ്യകാർമികത്വത്തിൽ അര്പിക്കപെടുന്ന ദിവ്യബലിയിലേക്കും ഏവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഫാ. ആന്റണി നല്ലൂകുന്നേൽ, ഫാ. ജോമോൻ കൈപ്രംപാട്ട്, ഫാ. മാർട്ടിൻ പറോക്കാരൻ, ഫാ. മനോജ്‌ പൊൻ കാട്ടിൽ എന്നിവർ സഹകാർമികത്വം വഹിക്കും.

ഡബ്ലിൻ സിറോ മലബാർ സഭയുടെ ചാപ്ലിൻ ആയി നിയുക്തനായ ബഹുമാനപെട്ട ജോസ് ഭരണികുളങ്ങര അച്ചനെ പരിശുദ്ധ ദിവ്യബലിക്ക് ശേഷം സിറോ മലബാർ സഭാസമൂഹം ഒന്നായി സ്വാഗതം ആശംസിക്കുന്നു. അച്ചന്റെ പ്രവർത്തനങ്ങൾക്കായി ദിവ്യബലിയിലും തുടർന്നും പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.

ഡബ്ലിൻ സിറോ മലബാർ ചർച്ചിന്റെ ബൈബിൾ ക്വിസ് 2013 ജൂണ്‍ 2 നു പരിശുദ്ധ ദിവ്യബലിക്ക്‌ ശേഷം ലുകാൻ ഡിവൈൻ ദൈവാലയത്തിൽ വച്ച് നടത്തപെടും എന്ന കാര്യവും ഓർമിപ്പിക്കുന്നു. ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ജോസച്ചനും മനോജച്ചനും.