For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം 'ആത്മീയം' ഫെബ്രുവരി 15, 16 തീയതികളിൽ

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളിൽ താല സെന്റ് ആൻസ് പള്ളിയിൽ വച്ച് നടത്തപ്പെടും. ഫെബ്രുവരി 15 വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ രണ്ടാം ക്ലാസ് മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കും ഫെബ്രുവരി 16 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഏഴാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലയിൻ ക്ലമന്റ് പാടത്തിപ്പറമ്പിലച്ചനാണ് ധ്യാനം നയിക്കുന്നത്.

കളിയും ചിരിയും പാട്ടും പ്രാർത്ഥനയും വിചിന്തനവും കുമ്പസാരവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നോമ്പുകാലം വിശുദ്ധിയിൽ ജീവിക്കാൻ കുട്ടികളെ ഒരുക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. കുട്ടികൾക്കായി ഉച്ചഭക്ഷണവും ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ധ്യാനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ധ്യാനദിവസം രാവിലെ സമ്മതപത്രം പൂരിപ്പിച്ചു നൽകേണ്ടതാണ്.