തന്നെ സ്വീകരിച്ചവര്‍കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്യുന്നവര്‍കെല്ലാം ദൈവമക്കള്‍ആകാന്‍ അവന്‍ കഴിവ് നല്‍കി.(John: 1.12).

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ 1 ഞായറാഴ്ച്ച

ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത്  ബൈബിൾ കലോത്സവം ഒക്ടോബർ 1  ഞായറാഴ്ച്ച

ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ 1 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 30 ന് ഹാളിനു സമീപമുള്ള സെൻറ് ജോൺ വിയാനി പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക്‌ തുടക്കം കുറിക്കും തുടർന്ന് 2.30ന് ആർട്ടൈൻ ഹാളിൽ വച്ച് ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോൺസിങ്ങോർ പോൾ കല്ലൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. സീറോ മലബാർ സഭ അയര്ലണ്ട് കോ ഓർഡിനേറ്റർ മോൺസിങ്ങോർ ആന്റണി പെരുമായൻ അധ്യക്ഷത വഹിക്കും

വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കുന്നകലോത്സവത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ്അവതരിപ്പിക്കപ്പെടു ന്നത്.
ഡബ്ലിന്‍ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.
1. ബൈബിൾ ക്വിസ് 2017 ൽ Juniors, Seniors, Supper seniors വിഭാഗങളിൽ സമ്മാനാർഹരായവർക്ക് വേദിയിൽ സമ്മാനങ്ങൾ നൽകുന്നു.
2.സൺ‌ഡേ സ്കൂൾ സെൻട്രൽ ലെവൽ പരീക്ഷയിൽ സ്കോളർഷിപ്നേടിയ 5 – 10 ക്ലാസ്സിലെ കുട്ടികളെയും ആദരിക്കുന്നതാണ്.
3. ജൂനിയർ സെർട്ട്, ലീവിംഗ് സെർട്ട് എന്നീ പരീക്ഷകളിൽ ഹയ്ർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തിൽ‍ അവാർഡ് നല്‍കി ആദരിക്കുന്നതാണ്.
4. വിവാഹത്തിൻറെ സിൽവെർ ജൂബിലി ഈ വർഷംആഘോഷിക്കുന്ന ദമ്പതികളെ ബൈബിൾ കലോത്സവവേദിയിൽ ആദരിക്കുന്നു.
5. യൂത്ത് ഇഗ്നറ്റ് സംഘടിപ്പിച്ച ഷോർട് ഫിലിം മത്സര വിജയിക്കും വർഷത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ കവർ, പേര് മത്സര വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

പൊതുയോഗ വേദിയിൽ ആദരിക്കപ്പെടുന്നവൻ ഉച്ചക്ക് 2 .30 ന് മുൻപായി Beaumont Artine Hall, ബൈബിൾ കലോത്സവവേദിയിൽ സന്നിഹിതരാകണം എന്ന് അഭ്യർത്ഥിക്കുന്നു
പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെ ആഘോഷമായ ബൈബിൾ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
ബൈബിൾ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 1 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.