A double minded man is unstable in all his ways (James 1:8)

ബൈബിള്‍ ക്വിസ് 2015 മെയ് 31 ന് ലൂക്കനില്‍

ബൈബിള്‍ ക്വിസ് 2015 മെയ് 31 ന് ലൂക്കനില്‍

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2015’ മെയ് 31ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക:

1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗം

2. ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പ്പെടുന്ന (സീനിയര്‍)വിഭാഗം

3. മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‍പ്പെടുന്ന(സൂപ്പര്‍ സീനിയര്‍ ) വിഭാഗം.

മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍ ആയിരിക്കും. ബൈബിള്‍ ക്വിസില്‍ പങ്കെടുക്കുന്നവര്‍ക്ക് 1 യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ ഓരോ മാസ് സെന്ററിലെയും മതാധ്യാപകര്‍ വഴി പ്രധാന മതാധ്യാപകനെ രജിസ്ട്രഷന്‍ ഫീ ഏല്‍പ്പിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലെ പരീക്ഷാര്‍ത്ഥികളുടെ പേരുവിവരവും രജിസ്‌ട്രേഷന്‍ ഫീയും പ്രധാനാധ്യാപകര്‍ മെയ് 24ന് മുമ്പായി ഏല്‍പ്പിക്കേണ്ടതാണ്.

സൂപ്പര്‍ സീനിയര്‍ വിഭാഗക്കാര്‍ മെയ് 24നകം https://syromalabar.ie/bible-quiz-registration-2015/ യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൂപ്പര്‍ സീനിയര്‍ വിഭാഗക്കാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം പരീക്ഷ ഹാളില്‍ രജിസ്‌ട്രേഷന്‍ ഫീ ഏല്‍പ്പിക്കേണ്ടതാണ്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് ഇംഗ്ലീഷിലും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള ചോദ്യ പേപ്പര്‍ രജിസ്‌ട്രേഷന്‍ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

ഇംഗ്ലീഷ് വിഭാഗത്തിന് NRSV BIBLE (New Revised Standard Version ), മലയാളം വിഭാഗത്തിന് POC BIBLE പരിഭാഷയും ആയിരിക്കും അടിസ്ഥാനം.

പഠനഭാഗങ്ങള്‍ : വി.മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 1മുതൽ 15,അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 1 മുതൽ 15 നിന്നും 45 മാര്‍ക്കിന്റെ ചോദ്യങ്ങളും,5 മാര്‍ക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉള്‍പ്പെടുന്ന 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടാകുക.

ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്റെ സമയപരിധി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര (089 974 1568)
ഫാ.മനോജ് പൊന്‍കാട്ടില്‍(08770 99811)
വാര്‍ത്ത:കിസാന്‍ തോമസ് (പി ആര്‍ ഓ ,ഡബ്ലിന്‍ സീറോ മലബാര്‍)