A double minded man is unstable in all his ways (James 1:8)

ബ്ളാഞ്ചർസ്ടൌൺ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 10ന്

ബ്ളാഞ്ചർസ്ടൌൺ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം  ഏപ്രിൽ 10ന്

ഡബ്ലിൻ സീറോ മലാബാർ ചർച്ച് ബ്ളാഞ്ചർസ്ടൌൺ കൂട്ടായ്മയിൽ 8 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 10 ഞായറാഴ്ച ബ്ളാഞ്ചർസ്ടൌൺ സെൻറ് ബ്രിജിത്ത് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കർമ്മങ്ങൾക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര ,ഫാ.സിജി പന്നകത്തിൽ SSP എന്നിവർ നേതൃത്വം നൽകും .ആരൻ മാർട്ടിൻ,അലീഷ്യ ദിബു,ഗാവിൻ സീസർ,ഈവ ജോർജ്ജ്,റയാൻ റീജോ,ഷാരൻ ജോൺ,റിയ ചാക്കോ,സ്വാതി ടോമി തെക്കേക്കര എന്നീ എട്ട് കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

ബ്ളാഞ്ചർസ്ടൌൺ മാസ്സ് സെൻറർ സെക്രട്ടറി തോമസ് ആന്റെണിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിപുലമായ ആഘോഷ പരിപാടികളാണ്‌ പ്രഥമ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത് .തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ,ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര ,ഫാ .ആൻറ്ണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.
വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

holycommunion-blanch