Let not your heart be troubled: ye believe in God, believe also in me. (John 14:1)

‘Buona Pasqua’ ഈസ്റ്റർ ക്വിസ് വിജയകരമായ് സമാപിച്ചു

‘Buona Pasqua’ ഈസ്റ്റർ  ക്വിസ് വിജയകരമായ് സമാപിച്ചു

അയർലണ്ട് സീറോ മലബാർ സഭ കാറ്റിക്കിസം കുട്ടികൾക്കായ് സംഘടിപ്പിച്ച ഈസ്റ്റർ ക്വിസ് ‘Buona Pasqua’ ക്ക് വിജയകരമായ സമാപനം. വിഭൂതി തിരുനാൾ മുതൽ പെസഹാ വ്യാഴം വരെ വൈകിട്ട് 5 മണിക്ക് നടത്തിയ ക്വിസ് മത്സരങ്ങളിൽ ദിവസവും മുന്നോറോളം കുട്ടികളാണ് പങ്കെടുത്തുവന്നത്. ദിവസേന 5 വിജയികളെ വീതം പ്രഖ്യാപിച്ച മത്സരങ്ങൾ അയർലണ്ടിലെ യുവതലമുറ ആവേശത്തോടെ സ്വീകരിച്ചു. അയർലണ്ടിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്ത ഗ്രാൻ്റ് ഫിനാലെ മത്സരങ്ങൾ ഈസ്റ്റർ ദിനം വൈകിട്ട് 6 മണിക്ക് സൂം വഴിയാണ് നടത്തിയത്. ലൂക്കൻ കുർബാന സെൻ്റർ അംഗങ്ങളായ ജോയൽ രാജേഷ് ജോസഫ്, അമൽ രാജേഷ് ജോസഫ് എന്നിവർ ഒന്നും രണ്ടും സമ്മാനാർഹരായി. ബ്ലാഞ്ചാർഡ്സ്ടൗണിൽ നിന്നുള്ള ജൂവൽ ഷൈജൊ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എസ്. എം.വൈ. എം. സെക്രട്ടറി ഹണി ജോസ് (സോർഡ്സ്) ആയിരുന്നു ഗ്രാൻഡ് ഫിനാലെയുടെ ക്വിസ് മാസ്റ്റർ. പരിപാടിക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, എസ്. എം. വൈ. എം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ജോസ് ചാക്കോ, എസ്. എം, വൈ. എം. ആനിമേറ്റർ ജിൻസി ജിജി എന്നിവർ നേതൃത്വം നൽകി.