വിശ്വാസവര്ഷത്തില് സഭയ്ക്കു ലഭിച്ച സമ്മാനം: കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ
പ്രഖ്യാപനം നിരവധി സഭാ മേലധ്യക്ഷന്മാരുടെ സാന്നിധ്യത്തില്‍
നാഗര്‍കോവില്‍: വിശ്വാസത്തിന്റെ നിറവില്‍ ക്രൈസ്തവ രക്തസാക്ഷി ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയും നാമകരണ നടപടികള്‍ക്കുള്ള വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോയാണു നാഗര്‍കോവിലിലെ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില് പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇന്നലെ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതായി…