Trust not in oppression, and become not vain in robbery: if riches increase, set not your heart upon them. (Psalm 62:10)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് കുടുംബസംഗമം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഓഗസ്റ്റ് 2 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 8 മണി വരെ ലൂകാന്‍ യൂത്ത് സെന്റെറിലാണ് കുടുംബസംഗമം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബസംഗമത്തിന് രജിസ്‌ട്രേഷനോ പ്രവേശനഫീസോ ഒന്നും ഉണ്ടായിരിക്കില്ല.

പ്രായപരിധി അനുസരിച്ച് 8 വിഭാഗമായി തിരിച്ചാണ് കായിക മത്സരങ്ങള്‍ നടതതപെടുക. ഗ്രൂപ്പ്‌ A : Junior Infants to 1st Std ഗ്രൂപ്പ്‌ B: 2nd to 4th Std ഗ്രൂപ്പ്‌ C: 5 th to Junior Cert 1st Year ഗ്രൂപ്പ്‌ D: Junior Cert 2 nd year to Transition year ഗ്രൂപ്പ് E: Leaving Cert 5 th , 6th years and third Level (Below 20 years) ഗ്രൂപ്പ് F: Gents – Above 20 years ഗ്രൂപ്പ് G: Ladies- Above 20 years ഗ്രൂപ്പ് H: Couples

1കുട്ടികളുടെ എല്ലാ കായികമത്സരങ്ങളും രാവിലെ 9,30 നു ആരംഭിച്ച് 1.30 ന് അവസാനിക്കുന്നതാണ് ( ഗ്രൂപ്പ്‌ A മുതല്‍ D വരെ). മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കുട്ടികളുമായി മാതാപിതാക്കള്‍ 9.30 ന് എത്തിച്ചേരുവാന്‍ താത്പര്യപെടുന്നു. കുട്ടികളുടെ ഇന്‍ഡോര്‍ മത്സരങ്ങള്‍ (കളറിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, മെമറി ടെസ്റ്റ്) 2 മണി മുതല്‍ 6 മണി വരെയാണ് നടത്തപെടുക. കുട്ടികൾക്കായുള്ള Face Painting & Magic Show എന്നിവ 12 മുതൽ 1.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവരുടെ (ഗ്രൂപ്പ് F മുതല്‍ H വരെ) കായികമത്സരങ്ങള്‍ 2 മണി മുതല്‍ 6 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത അംഗങ്ങള്‍ക്ക് മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുള്ളൂ.

6 മണി മുതല്‍ 8 മണി വരെ ഡബ്ലിന്‍ ഹോളി ഹാര്‍പ്‌സ് ന്റെ ഗാനമേളയും ഉണ്ടായിരിക്കും.മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും സ്‌നാക്‌സും ഫുഡ് കോര്‍നെറില്‍ ലഭ്യമാണ്. സഭാംഗങ്ങള്‍ എല്ലാവരേയും ഈ കുടുംബസംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.