ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, ദമ്പതികള്‍ക്കും വെവ്വേറെ ധ്യാനങ്ങള്‍ നടത്തപെടുന്നു. 2013 സെപ്റ്റംബര്‍ 14, 15 തിയ്യതികളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ നാല് വിഭാഗങ്ങളായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
- ജൂനിയര്‍ ഇന്‍ഫന്റ്‌സ് ,സീനിയര്‍ ഇന്‍ഫന്റ്‌സ്, 1. 2 ക്ലാസ്സ് കുട്ടികളുടെ വിഭാഗം,
- 3 മുതല്‍ 6 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിഭാഗം,
- 7 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിഭാഗം ,
( ഈ വിഭാഗങ്ങളില്‍ സീറോ മലബാര്‍ സഭ ഡബ്ലിന്‍ ചാപ്ലൈന്‍സ്, ഫാ. എംമന്‍ ബൂര്‍ക്ക്, മതാധ്യാപകര്‍, ജീസസ് യുത്ത് അംഗങ്ങള്‍, ഐറിഷ് മ്യൂസിക് ബാന്‍ഡ്, എന്നിവരുടെ നേതൃത്വത്തില്‍ വിവിധക്ലാസുകള്‍, സ്‌കിറ്റുകള്‍, മ്യൂസിക്, ഡ്രോയിംഗ് തുടങ്ങിയവ കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്) - ദമ്പതികള്‍ക്കും വിവാഹത്തിനായി ഒരുങ്ങുന്നവര്‍ക്കുമയി (കുടുംബ വിശുദ്ധികരണ ധ്യാനം) ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ ധ്യാനം നയിക്കുന്നതാണ്.
ശനിയാഴ്ച കുമ്പസാരിക്കാന്‍ ശനിയാഴ്ച കുമ്പസാരിക്കാന്‍ സൗകര്യമുണ്ടായിരിക്കും, ശനി, ഞായര്‍ദിവസങ്ങളില്‍ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ഡബ്ലിന്‍ സീറോ മലബാര്‍സഭയുടെ മാസ് സെന്റെരുകളില്‍ മാസ് ഉണ്ടായിരിക്കുന്നതല്ല. 18, 19, 20 ദിവസങ്ങളില്‍ കൌണ്‍സിലിംഗ് സൌകര്യം ഉണ്ടായിരിക്കും. കൌണ്‍സിലിംഗ് ആവശ്യമുള്ളവര്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‌സ്‌നെ ബന്ധപെടെണ്ടതാണ്.
ധ്യാന ഹാള്‍, പാര്‍ക്കിംഗ്, മറ്റു ക്രമീകരണങ്ങള്‍ എന്നിവയുടെ പരിമിതി മൂലം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 പേര്‍ക്ക് ആയിരിക്കും കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് മുന്‍ഗണന.
കുട്ടികളുടെ വിവ്വിധ വിഭാഗങ്ങളുടെ ധ്യാനത്തിന് ആവശ്യമായ സ്ഥലക്രമീകരണം അതേ കോമ്പൌണ്ടില്‍ മറ്റു ഹാളുകളില്‍ ഒരുക്കിയിട്ടുണ്ട്.
മറ്റു ക്രമീകരണങ്ങള്‍, ഭക്ഷണം എന്നിവ ഒരുക്കേണ്ടതിനാല്‍ എല്ലാ വിഭാഗത്തിലും ഉള്‍പെടുന്ന കുട്ടികളും അവരുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.syromalabar.ie എന്ന വെബ്‌സൈറ്റില്‍ Retreat Registration എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മറ്റ് കൌണ്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് അത്യാവശ്യമെങ്കില്‍ ഒരു ദിവസത്തെ താമസ സൌകര്യം വീടുകളില്‍ ഒരുക്കുന്നതാണ്. ഈ സൌകര്യം ആവശ്യം ഉള്ളവര്‍ സീറോ ചാപ്ലൈന്‍സിനെയൊ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളെയോ ബന്ധപെടെണ്ടതാണ്. പാര്‍ക്കിംഗ് പരിമിതി ഉള്ളതിനാല്‍ കഴിയുന്നത്ര കുറവ് വാഹനങ്ങളില്‍ ധ്യാനകേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് ഓര്‍മിപ്പിക്കുന്നു. മാസ്സ് സെന്റെറുകളില്‍ നിന്ന് സാധിക്കുന്നവര്‍ ഒരുമിച്ചു ബസില്‍ വരുവാന്‍ താത്പര്യപെടുന്നു.