അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാഷിച്ചു . ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാക്ഗിയവതി എന്ന് പ്രകീര്‍തിക്കും. (Luke : 1 : 48 )

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച:വനിതകളുടെ വടംവലിയും, മാജിക് ഷോയും, ഫുട് ബോള്‍ മത്സരവും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച:വനിതകളുടെ വടംവലിയും, മാജിക് ഷോയും, ഫുട് ബോള്‍ മത്സരവും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച:വനിതകളുടെ വടംവലിയും,മാജിക് ഷോയും,ഫുട് ബോള്‍ മത്സരവും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡബ്ലിന്‍:കസേരകളിയും മിഠായി പെറുക്കലും മുതല്‍ വനിതകള്‍ക്കും,യുവജനങ്ങള്‍ക്കും സ്‌പെഷ്യലായുള്ള വടംവലി മത്സരങ്ങളും,ഫുട്ബോള്‍ മത്സരവും വരെ.സീറോ മലബാര്‍ കുടുംബ സംഗമം വ്യത്യസ്തമാവുന്നത് അങ്ങനെയാണ്.പ്രശസ്ത ഐറീഷ് മാന്ത്രികന്‍ കാള്‍ കാമ്പ്‌വെല്‍ നയിക്കുന്ന മാജിക് ഷോയും കുടുംബ സംഗമത്തെ ആകര്‍ഷകമാക്കും.
മിഷന്‍ സണ്‍ഡേ ദിനത്തില്‍ സാധാരണയായി സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടും.
ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ലൂക്കനില്‍ പുരോഗമിക്കുന്നു.ജൂണ്‍ 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി ഒട്ടറെ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മിഠായി പെറുക്കല്‍
കളറിംഗ്
ബോള്‍ പാസിംഗ്
മെമ്മറി ടെസ്റ്റ്
100 മീറ്റര്‍ ഓട്ടം
50 മീറ്റര്‍ ഓട്ടം
ചിത്രരചന
പെയിന്റിംഗ്
ബലൂണ്‍ പൊട്ടിയ്ക്കല്‍
പെനാലിറ്റി ഷൂട്ട് ഔട്ട്
ഫുട്‌ബോള്‍ മത്സരം
ലെമണ്‍ സ്പൂണ്‍റേസ്
കസേരകളി
വടംവലി
എന്നി ഇനങ്ങളിലായി താഴെ ചേര്‍ക്കും വിധം വിവിധ ഗ്രൂപ്പുകള്‍ക്കായി ക്രമീകരിച്ചിട്ടുള്ള മത്‌സരം ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും.
1.(A)Junior Infants
2.(B)Senior Infants
3.(C)1st class,2nd class & 3rd class
4.(D)4th class,5th class & 6th class
5.(E)1st,2nd,3rd,4th & 5th year (Below 18 years)
6.(F)Boys above 18 years
7.(G)Girls above 18 years
8.(H)Couples
ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ ,എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..
ഫാ.ആന്റണി ചീരംവേലി,ഫാ.ജോസ് ഭരണിക്കുളങ്ങര, എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ ജോസഫ് (കോ ഓര്‍ഡിനേറ്റര്‍ 0879865040 ),മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (0863151380)എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
സഭാംഗങ്ങളേവരെയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)
ഫാ.ആന്റണി ചീരംവേലി (0894538926)
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)