For the wages of sin is death, but the gift of God is eternal life in Christ Jesus our Lord (Romans 6:23)

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓൺലൈൻ കുടുംബനവീകരണ ധ്യാനം 24,25,26 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓൺലൈൻ കുടുംബനവീകരണ ധ്യാനം 24,25,26 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഈവർഷത്തെ കുടുംബ നവീകരണ ധ്യാനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടും. 2020 ഒക്ടോബർ 24, 25, 26 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ വൈകിട്ട് 4 മണിക്കാണ് ധ്യാനം നടത്തുക. വൈകിട്ട് 4 മണിക്ക് റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ആരാധനയും ജപമാലയും, വൈകിട്ട് 5 നു ധ്യാനം തുടർന്ന് വിശുദ്ധകുർബാന. കേരളത്തിലെ പ്രമുഖരായ മൂന്ന് വൈദീകരാണ് ഈവർഷത്തെ ധ്യാനം നയിക്കുക.

24 ശനിയാഴ്ച റവ. ഫാ. ജിൻസൻ പോൾ വേങ്ങാശേരിയും, ഞായറാഴ്ച റവ. ഫാ. മാത്യു ആശാരിപറമ്പിലും വചന ചിന്തകൾ നൽകി ധ്യാനം നയിക്കും. തിങ്കളാഴ്ച റവ. ഫാ. ഡേവീസ് ചിറമേൽ ആയിരിക്കും ധ്യാനത്തിനു നേതൃത്വം നൽകുക


ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലൂടെയും (www.syromalabar.ie) സഭയുടെ യൂടൂബ് ചാനൽ വഴിയും, ഫേസ്ബുക്ക് വഴിയും ധ്യാനത്തിൽ പങ്കെടുക്കുവാൻ അവസരമുണ്ട്. ഈ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബത്തിലും നവീകരണം പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.