I can do all things through Christ which strengthen me. (Philippians 4:13)

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം ജൂൺ 22 ന്

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം  ജൂൺ 22 ന്

ഡബ്ലിൻ : ജീവിതത്തിൻ്റെ തിരക്കിൽനിന്നൊഴിഞ്ഞ് വിനോദത്തിൻ്റെ വർണ്ണക്കാഴ്ചകൾക്ക് അവസരമൊരുക്കി ഡബ്ലിൻ സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ‘ഫമീലിയ കുടുംബ സംഗമം 2019’ ലൂക്കനിൽ നടത്തപ്പെടും. ജൂൺ 22 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ വൈകിട്ട് 8 വരെ ലൂക്കൻ വില്ലേജിലെ ലൂക്കൻ യൂത്ത് സെൻ്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

കുടുംബസുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികൾ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

കുട്ടികൾക്കായി ബൗൺസിങ്ങ് കാസ്റ്റിൽ, ഫേസ് പെയിന്റിംഗ്, സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാൻ്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും.

അയർലണ്ടിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..

ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റിയുടേയും, കുർബാന സെൻ്ററുകളിലെ സെക്രട്ടറിമാരുടേയും, ലൂക്കൻ കുർബാനസെൻ്റർ കമ്മറ്റിയുടേയും നേതൃത്വത്തിൽ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

സഭാ൦ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.