This is my commandment that ye love one another, as I have loved you. (John 15:12)

LEAD 2019 – ‘A better world with Jesus’ – SMYM First Senate Meeting

LEAD 2019 - ‘A better world with Jesus’ - SMYM First Senate Meeting

‘ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം’ എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) നമ്മുടെ ഡബ്ലിനിലെ എല്ലാ കുർബാന സെൻ്ററുകളിലും ആരംഭിച്ച വിവരം അഭിമാന പൂർവ്വം എല്ലാവരേയും അറിയിക്കുകയാണ്.അയർലണ്ടിൽ വിവിധ ജോലികൾക്കായി എത്തിച്ചേർന്ന സീറോ മലബാർ സഭാ വിശ്വാസികളായ മാതാപിതാക്കളുടെ യുവതീയുവാക്കളായിട്ടുള്ള  മക്കളാണു ഇതിൽ അംഗങ്ങളായിരിക്കുന്നത്.  ട്രാൻസിഷൻ ഇയർ മുതൽ വിവാഹിതരല്ലാത്ത 35 വയസ് വരെ പ്രായമുള്ള എല്ലാ യുവതീയുവാക്കൾക്കും ഇതിൽ അംഗങ്ങളായി ചേരാവുന്നതാണ്.

ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലായി ഏതാണ്ട് ഇരുന്നൂറ്റൻപതോളം യുവജനങ്ങൾ വിവിധ സ്ഥലങ്ങളിലായി പഠിക്കുകയും ജോലിചെയുകയും ചെയ്യുന്നുണ്ട്. എല്ലാ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേയും SMYM ൽ അംഗങ്ങളാകുവാൻ വേണ്ടി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.ക്രൈസ്തവ വിശ്വാസികളായ നമ്മുടെ മാതാപിതാക്കളുടെ നല്ല കുടുംബപാരമ്പര്യവും,  വിശ്വാസജീവിതവും സ്വന്ത്മാക്കി  നല്ല ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ ഒറ്റക്കെട്ടായി മുന്നേറാം. അതിനായി വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നല്ല നേതൃത്വപാടവമുള്ള യുവജനങ്ങളായി മാറുവാൻ വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു SMYM രൂപം നൽകിയിട്ടുള്ളത്. ഇതിനു നേതൃത്വം നൽകുന്നതിനുവേണ്ടി വിവിധ കുർബാന സെൻ്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ എക്സികൂട്ടീവ് ഭാരവാഹികളുടേയും, അവരെ നയിക്കുന്ന ആനിമേറ്റർന്മാരുടേയും ആദ്യ സെനറ്റ് മീറ്റിങ്ങ് ഈ വരുന്ന ഫെബ്രുവരി 9 – ാം തീയതി ശനിയാഴ്ച 10 മണിക്ക് റിയാൾട്ടോ സെൻ്റ് തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് അഭിവദ്യ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിൻ്റെ മഹനീയ സാന്നിധ്യത്തിൽ നടത്താൻ ആഗ്രഹിക്കുകയാണ്.

വളരെ പ്രാധാനപ്പെട്ട ഈ സെനറ്റ് മീറ്റിങ്ങിലേയ്ക്ക് നമ്മുടെ എല്ലാ  കുർബാന സെൻ്ററുകളിലേയും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളേയും, അവരെ നയിക്കുവാൻ വേണ്ടി നിയുക്തരായിരിക്കുന്ന യൂത്ത് ആനിമേറ്റർന്മാരേയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്,  അന്നേദിവസം രാവിലെ പ്രാർത്ഥനോടെ ആരംഭിക്കുന്ന മീറ്റിങ്ങ്, പരസ്പരം പരിചയപ്പെടൽ, അഭിവദ്യ പിതാവിൻ്റെ അനുഗ്രഹ പ്രഭാഷണം, ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, വരുന്ന വർഷത്തേയ്ക്കുള്ള പദ്ധതികളുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കലും ചർച്ചയും, പുതിയ പ്രസിഡൻ്റിൻ്റെ നയപ്രഖ്യാപനം, നന്ദിപ്രകാശനം എന്നീ പ്രോഗ്രാമുകൾക്ക് ശേഷം ഉച്ചക്ക് 12:30 നു സ്നേഹവിരുന്നോടുകൂടി അവസാനിക്കുന്നതായിരിക്കും. 
ഈ നല്ല ദിവസത്തേയ്ക്ക് സമയവും  സാഹചര്യവും മാറ്റിവച്ച് എല്ലാവരും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

സ്നേഹപൂർവ്വം,
റവ. ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്ത്
ഡബ്ലിൻ SMYM ഡയറക്ടർ 
ശ്രീ. ജയൻ മുകളേൽ,
ശ്രീമതി ലിജിമോൾ ലിജൊ
ഡബ്ലിൻ SMYM ആനിമേറ്റേഴ്സ്


ആശംസകളോടെ :
റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ
റവ. ഫാ. റോയ് വട്ടക്കാട്ട്
സീറോ മലബാർ ചാപ്ലിൻസ്, ഡബ്ലിൻ