അയർലണ്ട് : ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു.
ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച നാവൻ ജോൺസ്ടൗൺ നേറ്റിവിറ്റി ദേവാലയ അങ്കണത്തിൽ ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെ തിരുനാളിനു തുടക്കമായി. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സീറോ മലബാർ…