For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 ന്

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19  ന്

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ “സാദരം – 2018” മാർച്ച് 19 തിങ്കളാഴ്ച്ച താല സ്പ്രിങ്‌ഫീൽഡ് സെന്റ് മാർക്‌സ് ദേവാലയത്തില്‍ വച്ച് ആഘോഷപൂർവം കൊണ്ടാടുന്നു . ഉച്ച കഴിഞ്ഞു 2.30 ന് ഗാന ശുശ്രൂഷയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് 3.00 ന് ഫാ. ക്ലമന്റ് പടത്തിപ്പറമ്പിൽ നയിക്കുന്ന വചന ശുശ്രൂഷ, 4.00 ന് ഫാ. ആന്റണി ചീരംവേലിൽ MST യുടെ നേതൃത്വത്തിൽ കുടുംബനാഥന്മാരെ ആദരിക്കൽ, ലദീഞ്ഞു തുടർന്ന് ഫാ. ജോസ് ഭരണികുളങ്ങരയുടെ മുഖ്യ കാർമ്മികത്വത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും കുടുംബങ്ങളെ സമർപ്പിച്ച ആശീർവാദ പ്രാർത്ഥനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .

കുടുംബനാഥന്മാർക്കുവേണ്ടിയുള്ള സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ പിതൃവേദിയുടെ ഉത്‌ഘാടനവും തിരുന്നാളിനോടനുബന്ധിച്ചു ഉണ്ടായിരിക്കും.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസം ആചരിക്കുന്ന ഈ പ്രാർത്ഥനാകാലത്തിലെ തിരുനാളിലേക്ക് നമ്മുടെ കുടുംബങ്ങളിലെ കുടുംബ നാഥന്മാരെയും, നമ്മുടെ ആരാധന സമൂഹത്തിൽ നേതൃ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൃക്തികളെയും ഔസേപ്പ് നാമധാരികളെയും പ്രത്യകം സമർപ്പിച്ചു പ്രാർത്ഥിക്കും. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് അറിയിച്ചു.