മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പ് എന്നത് ഏതൊരു മനുഷ്യസ്‌നേഹിയേയും ചിന്തിപ്പിക്കേണ്ടതാണ്.ആ നിലയില്‍ സ്വവര്‍ഗ്ഗ വിവാഹം കുടും ഭദ്രതയ്ക്ക് വിഘാതമാകും എന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഉത്തരവാദിത്വപൂര്‍ണ്ണമായ സ്ത്രീപുരുഷ ന്ധത്തിന്റെ ഉല്പന്നങ്ങളാണ് കുടുംബം. സ്വാസ്ഥ്യവും സമാധാനവും, സ്‌നേഹവും പരസ്പര ബന്ധങ്ങളിലെ ഊഷ്മളതയും വംശവര്‍ദ്ധയുമെല്ലാം പ്രകൃതിപരവും നിയമാനുസ്യതമായ വിവാഹബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് മാനവികതയുടെ നിലനില്‍പ്പിനും സദാചാരഭദ്രമായ ജീവിതത്തിനും ധാര്‍മ്മികതയ്ക്കും സര്‍വ്വഥാ പ്രാധാന്യം കല്പിക്കുന്ന മതങ്ങള്‍ വിവാഹത്തെ പ്രോത്സാഹിപ്പിച്ചതും വിവാഹേതര ബന്ധങ്ങളെയും സ്വവര്‍ഗ്ഗരതിയേയും വിലക്കിയതും. പ്രകൃതിവിരുദ്ധ ബന്ധങ്ങള്‍ ധാര്‍മ്മികതയ്ക്ക് എതിരായതിനാല്‍ കുടും മെന്ന സങ്കല്പത്തിനും ഭദ്രതയ്ക്കും വലിയ തകര്‍ച്ചയുണ്ടാക്കും.
ഭരണകൂടങ്ങള്‍ വിവാഹം സംബന്ധിച്ച നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പു തന്നെ സൃഷ്ടാവായ ദൈവം വിവാഹത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ആദിയില്‍ ദൈവം പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍ എന്ന് പറഞ്ഞ് അവരെ അനുഗ്രഹിച്ചു. പുരുഷന്‍ പിതാവിനെയും മാതാവിനേയും വിട്ട് ഭാര്യയോടു ചേരുമെന്നും അവര്‍ ഒരു ശരീരമായിത്തീരുകയും
ചെയ്യും എന്ന് വിശുദ്ധ ബൈ ിള്‍ വിവാഹത്തെ സംബന്ധിച്ചു പറയുന്നു.
വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്ഥിരവും വളരെ അടുപ്പമുള്ളതുമായ വിശുദ്ധ ബന്ധമായിരിക്കാനാണ് ദൈവം ഉദ്ദേശിച്ചത്. വൈകാരികവും, ആത്മീകവും, ലൈംഗീകവുമായ ആവശ്യങ്ങളും ആഗ്രഹങ്ങളും പരസ്പരം തൃപ്തിപ്പെടുത്തുവാന്‍ കഴിയത്തക്കവിധം പരസ്പരപൂരകമായാണ് പുരുഷനെയും സ്ത്രീയേയും ദൈവം സൃഷ്ടിച്ചത്.
സോദോമിനെയും ഗോമോറയേയും സം ന്ധിച്ച സുപരിചിതമായ ബൈ ിള്‍ വിവരണം സ്വവര്‍ഗ്ഗ ലൈംഗികതയെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന് വ്യക്തമാണ്. സ്വവര്‍ഗ്ഗവിവാഹത്തെ സ്വാഗതം ചെയ്യുന്നില്ല എന്ന വ്യക്തമായ നിലപാടാണ് കത്തോലിക്കാ സഭയുടെ ഇരുന്നൂറ് മെത്രാന്‍മാര്‍ പങ്കെടുത്ത അസാധാരണ സൂനഹദോസില്‍ പ്രഖ്യാപിച്ചത്.
ആണും പെണ്ണുമല്ലാത്ത ജൈവാവസ്ഥയും സാമൂഹികാവസ്ഥയും ജനിതകമോ മാനസികമോ ആയ വൈകല്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന രോഗാതുരമായ ഒരു മാനസീകാവസ്ഥയാണ്. അവരെ ചികിത്സിച്ച് ഉത്തമ സ്ത്രീയും പുരുഷനും ആക്കലാണ് ശരിയായ വഴിയെന്നും അഭിപ്രായമുണ്ട്.
പ്രകൃതിവിരുദ്ധമാണ് സ്വവര്‍ഗ്ഗാനുരാഗം എന്നതില്‍ രണ്ട് പക്ഷമില്ല. ഇതില്‍ സൃഷ്ടികര്‍മ്മം നടക്കുന്നില്ല. അതിനാല്‍ പ്രകൃതിപരമായ വംശഹത്യയാണ് ഇത്തരം ബന്ധങ്ങളിലൂടെ നടമാടുക. ലൗകികമായ തലങ്ങള്‍ക്കപ്പുറം ആദ്ധ്യാത്മിക ചൈതന്യവും വൈകാരിക പക്വതയും ഇത്തരം ബന്ധങ്ങളില്‍ കാണാനാവില്ല. ഇതില്‍ രണ്ട് വ്യക്തികളുടെ പങ്കാളിത്തമല്ല നിരവധിപേര്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങളും സ്വാഭാവികമാണ്.
മറ്റൊരു ഗൗരവ്വകരമായ കാര്യത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. സ്വവര്‍ഗ്ഗാനുരാഗികള്‍ കുട്ടികളെദത്തെടുത്താലുണ്ടാകുന്ന പ്രത്യാഘ്യാതങ്ങളും ഏറെയാണ്. അത്തരം കുട്ടികള്‍ക്ക് മാതൃസ്‌നേഹവും പിതൃസ്‌നേഹവും ലഭിക്കാതെ പോകുന്നു എന്നതുകൂടാതെ സൃഷ്ടിപരമായുള്ള മാനസികാവസ്ഥയില്‍ സാധാരണ ജീവിതംനയിക്കാനുള്ള സാഹചര്യവും ഇല്ലാതെയാകുന്നു. കുട്ടികളുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഈ അസ്വഭാവികത ഐറിഷ് പശ്ചാത്തലത്തില്‍ പല രീതിയിലുള്ള ദുരുപയോഗത്തിനും കാരണമായേക്കാം. കുട്ടികളില്‍ സാമൂഹിക തിന്മവളരാനും സ്വവര്‍ഗ്ഗാനുരാഗികളുടെ വലിയ ഗണത്തെ സൃഷ്ടിക്കാനും കുടും ബന്ധങ്ങളുടെ പരിശുദ്ധി വലിയ തകര്‍ച്ച നേരിടാനും ഇത് കാരണമാകും.
ഉന്നതമായ സൃഷ്ടികര്‍മ്മത്തെ വെല്ലുവിളിച്ച് വെറും ആഹഌദത്തിനുമാത്രം രൂപപ്പെടുന്ന സ്വവര്‍ഗ്ഗ ലൈംഗികത വിവാഹമായി അംഗീകരിച്ച് നിയമനിര്‍മ്മാണം നടത്താന്‍ പോകുന്ന അപകടകരമായ ഈ അധികാര രാഷ്ട്രീയസാഹചര്യത്തെ ജനാധിപത്യ വോട്ടിംഗ് വഴിയായി എതിര്‍ക്കേണ്ടതും തോല്പിക്കേണ്ടതും ഈ ദേശത്തിന്റെ പ്രത്യേക കാലഘട്ടത്തിന്റെ വലിയ ഒരു ആവശ്യമാണ് എന്ന് വിശുദ്ധ വിവാഹത്തിന്റെ, കുടും ജീവിതത്തിന്റെ അനുഗ്രഹവഴികളിലൂടെ കടന്നുപോകുന്ന നാം തിരിച്ചറിയുക.
ദൈവം സ്ഥാപിച്ച വിവാഹത്തിന്റെയും കുടും ജീവിതത്തിന്റെയും പരിശുദ്ധിയില്‍ വരും തലമുറയ്ക്കും ജീവിക്കാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കാന്‍ സഭാമക്കളെല്ലാവരും വോട്ട് ചെയ്യാനുള്ള ഈ അവസരം ഉപയോഗിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു.
“നമ്മുടെ ഓരോ വോട്ടും വിവാഹത്തിന്റെയും കുടും ജീവിതത്തിന്റെയും പരിശുദ്ധിക്ക്”
Syro Malabar Church, Dublin
The posters, which can be viewed at www.irishexaminer.ie, include one depicting a young child which states “Surrogacy? She needs her mother for life, not just for nine months”.