ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

ജൂലൈ 3 വെള്ളിയാഴ്ച സീറോ മലബാര്‍ സഭ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

ജൂലൈ 3 വെള്ളിയാഴ്ച സീറോ മലബാര്‍ സഭ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ജൂലൈ 3 വെള്ളിയാഴ്ച ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന കടപെട്ട വിശുദ്ധ ദിനമായതിനാല്‍ ഈ ആദ്യവെള്ളിയാഴ്ച നടത്തപെടുന്ന വിശുദ്ധ കുര്‍ബാനയിലും മാര്‍ തോമാശ്ലിഹയുടെ ഓര്‍മദിന പ്രാര്‍ത്ഥന കളിലും ആദ്യവെള്ളിയാഴ്ച ശുശ്രുഷകളിലും പങ്കുചേര്‍ന്നു അനുഗ്രഹീതരകാന്‍ ഏവരേയും പ്രാര്‍ത്ഥ നാപൂര്‍വ്വം ക്ഷണിക്കുന്നു.

ഈ വിശ്വാസപ്രഘോഷണദിനത്തില്‍ യേശുവിലും സഭയിലുമുള്ള നമ്മുടെ വിശ്വാസം ആഴപെടുത്താന്‍ ഈ പുണ്യദിനത്തില്‍ താല അയില്‌സ്ബറി സെന്റ് മാര്ട്ടിന് ഡി പൊരെസ് ദേവാലയത്തില് ജൂലൈ 3 വൈകുന്നേരം 6 മുതല് 8:30 വരെ പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് ഒത്തുചേരാം.

Prison Ministry-India Northern Regional Co-ordinator, ഫാ. ജോണ്‍ പുതുവ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
ഏവര്‍ക്കും ദുക്‌റാന തിരുനാള്‍ ആശംസകള്‍നേരുന്നു.

ഫാ. ആന്റണി ചീരംവേലില്‍
ഫാ. ജോസ് ഭരണികുളങ്ങര
സീ റോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഡബ്ലിന്‍