For whosoever shall call upon the name of the Lord shall be saved. (Romans 10:13)

Syro Malabar Catholic Church Ireland, Help India – Covid 19: The First Phase of Financial Support to Delhi (Faridabad) and Telangana (Adilabad).

Syro Malabar Catholic Church Ireland, Help India – Covid 19: The First Phase of Financial Support to Delhi (Faridabad) and Telangana (Adilabad).

സീറോ മലബാർ സഭയുടെ ഹെൽപ്പ് ഇൻഡ്യ – കോവിഡ് ഹെൽപ്പ്
ആദ്യഘട്ട സഹായം കൈമാറി. ഡൽഹിയിലേക്ക് ഓക്സിജൻ കോൺസെൻ്റേറ്ററുകളും, അലിദാബാദിൽ കോവിഡ് ക്ലിനിക്കും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച `കോവിഡ് 19- ഹെൽപ്പ് ഇൻഡ്യാ` ചാരിറ്റി കളക്ഷൻ്റെ ആദ്യഗഡുവായ് 10 ഓക്സിജൻ കോൺസൻ്റേറ്ററുകൾ കൈമാറി. കോവിഡ് ഏറ്റവുമധികം ബാധിച്ച നോർത്ത് ഇൻഡ്യയിലേയ്ക്കുള്ള ഉപയോഗത്തിനായ് ഡൽഹി ഫരിദാബാദ് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കാണ് ഉപകരണങ്ങൾക്കായ് അഞ്ചുലക്ഷം രൂപ (5859.12 യൂറോ) കൈമാറിയത്.

ഹൈദ്രാബാദ് കേന്ദ്രമായ് ഗവൺമെൻ്റ് അംഗീകാരത്തോടെ അദിലാബാദ് രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റി ആരംഭിക്കുന്ന കോവിഡ് സെൻ്ററിനായ് 8688.61 യൂറോ നൽകി. കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങൾക്കായാണ് ഈ തുക ചിലവഴിക്കുക. കോവിഡ് ബാധിതരായവരുടെ ചികിൽസക്കായ് ആരംഭിക്കുന്ന 30 ബെഡ് കോവിഡ് ക്ലിനിക്കിൽ ഓക്സിജൻ കോൺസൻ്റേർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാൻ ഡബ്ലിൻ സീറോ മലബാർ സഭ ആരംഭിച്ച പദ്ധതിയിൽ സഭാഗങ്ങളും, സന്മനസുള്ള ഐറീഷ് ഇടവകാംഗങ്ങളും ചേർന്ന് ജൂൺ 7 വരെ 26720 യൂറോ നൽകി. തുടർന്നും സഹായം നൽകാൻ താത്പര്യമുള്ളവർക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി (www.syromalabar.ie) സഹായം നൽകുവാൻ അവസരമുണ്ട്.

നോർത്ത് ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഷംഷാബാദ് `പ്രേം മാർഗ്ഗ്` സോഷ്യൻ സർവ്വീസ് സൊസൈറ്റിവഴിയും ചെന്നൈ (മദ്രാസ്) കേന്ദ്രമായ് ഹോസൂർ രൂപത വഴിയും സഹായം ഉടൻ കൈമാറും. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മെഡിക്കൽ സഹായം, ഭക്ഷണം തുടങ്ങിയവയ്ക്കായും ഈ സഹായം ഉപയോഗിക്കും

ഫരിദാബാദ് രൂപതയുടെ ചാരിറ്റിയിൽ, പ്രത്യേകിച്ച് കോവിഡ് കെയർ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിൽ അയർലണ്ടിലെ സീറോ മലബാർ സമൂഹം കാണിച്ച ഔദാര്യത്തേയും ഐക്യദാർഢ്യ പൂർണ്ണമായ മനോഭാവത്തേയും അഭിനന്ദിക്കുന്നതായും, അഭൂതപൂർവമായ ഈ കാലഘട്ടത്തിൽ അയർലണ്ടിൽനിന്ന് നൽകിയ സഹായം നിരവധി ആളുകളെ അതിജീവിക്കാൻ സഹായിക്കുകയും, പ്രതീക്ഷ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്തതായി ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നന്ദി സന്ദേശത്തിൽ അറിയിച്ചു.

Biju LNadackal
PRO,
Syro Malabar Church Ireland

Syro Malabar Catholic Church Ireland, Help India – Covid 19: The First Phase of Financial Support to Delhi (Faridabad) and Telangana (Adilabad).

The Syro Malabar Catholic Church in Ireland has begun the realisation of its decision to lend a helping hand to our brothers and sisters struggling through the pandemic, in India. The first phase of financial support for the places severely affected by Covid-19 in India, has been given in Delhi (Diocese of Faridabad) and in Telangana (Diocese of Adilabad). A total amount of rupees five lakh (5859.12 euros) was handed over to the Social Service Society of the Diocese of Faridabad for the purchasing of 10 oxygen concentrators for the survival of its covid patients.
A total amount of 8688.61 euros was also transferred to the local Covid Care Centre an Adilabad, through the Social Service Society of the Diocese of Adilabad. This monetary aid will be utilized to buy necessary equipment required for the effective emergency management in the Covid Care Centre. This 30-bed care centre will be reinstated with adequate oxygen concentrators and other essential tools and will now be better equipped to provide the best care for its covid patients.
The charity collection initiated by the Syro Malabar Church in Dublin has raised a total amount of 26720 euros, to the date of 7th June 2021. We would like to extend our gratitude for the great support received from the faithful of the Syro Malabar Church in Ireland and to the generous hearts of the parishioners of other catholic churches in Ireland. Those who wish to further support this charitable endeavour, are most welcome to do so by visiting our website: www.syromalabar.ie.
Any further aid will be extended to other states of India, precisely, through the Social Service Society of the Diocese of Shamshabad (Prem Marg) to be employed in its local area, and in Chennai (Chennai Mission) through the Diocese of Hosur. This aid will be pivotal in providing vital care for the local covid patients and their affected families through the distribution of medical and food kits.

Archbishop Mar Kuriakose Bharanikulangara has expressed his gratitude for the financial support facilitated by the Syro Malabar Church in Ireland and has appreciated the concerted effort of the community. In his thanksgiving note, he communicated that this financial aid has been crucial for the survival of many covid patients and has been a great consolation for those who had lost their hope