Blessed are the meek for they shall inherit the earth. (Matthew 5:5)

ഡബ്ളിൻ സീറോ മലബാർ സഭയുടെ മൂന്നാമത് കുടുംബ സംഗമം ജൂൺ 25 ശനിയാഴ്ച

ഡബ്ളിൻ സീറോ മലബാർ സഭയുടെ മൂന്നാമത് കുടുംബ സംഗമം ജൂൺ 25 ശനിയാഴ്ച

ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന മൂന്നാമത് കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും.

ജൂണ് 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

ഒൻപത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

കുടുംബ സംഗമത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് സീറോ മലബാര്‍ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ,സെക്രട്ടറി മാർട്ടിൻ സ്കറിയ എന്നിവര്‍ അറിയിച്ചു.
സഭാ സമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മറ്റി കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു .
വാർത്ത:കിസാൻ തോമസ്‌ (പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)