ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

THE BURNING BUSH യുവജന ധ്യാനം ഡബ്ലിനിൽ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു

THE BURNING BUSH യുവജന ധ്യാനം ഡബ്ലിനിൽ ഓഗസ്റ്റ് 25 & 26 നു നടത്തപ്പെടുന്നു

സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്‌നെറ് നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന “THE BURNING BUSH” യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്‍ര്ണബ്രീനയിൽ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആൻസ് പള്ളിയിൽ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ യുവജന ധ്യാനത്തിൽ 13 വയസിനു മുകളിൽ ഉള്ള യുവജനങ്ങൾക്ക്‌ പങ്കെടുക്കാവുന്നതാണ്. 17 വയസിനു താഴെയുള്ള യുവജനങ്ങൾ മാതാ പിതാക്കളുടെ സമ്മതത്തോടെ വേണം പങ്കെടുക്കുന്നത്. രണ്ടു ദിവസവും ധ്യാനം രാവിലെ 9.30 നു ആരംഭിച്ചു വൈകിട്ട് 5.00 മണിക്ക് അവസാനിക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി ഇനിയും പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കു www.syromalabar.ie എന്ന വെബ്‌സൈറ്റിൽ വ്യാഴാഴ്ച വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വ്യാഴാച്ചയ്ക്കു ശേഷം ധ്യാനം നടക്കുന്ന പള്ളിയിൽ രെജിസ്ട്രേഷൻ പരിമിതമായേ അനുവദിക്കുകയുള്ളൂ.

ഫാദർ ബിനോജ് മുളവരിക്കേൽ സീറോ മലബാർ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓർഡിനേറ്റർ ആയി ഇറ്റലിയിൽ സേവനം അനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തിത്വം ആണ്. അദ്ദേഹത്തിന്റേതായി അനേകം ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്.

ഒരു സംഗീതാത്മക ധ്യാനത്തിൽ പങ്കെടുത്തു വ്യക്തിത്വ വികാസവും ആത്മീയ പരിപോഷണവും നേടുവാൻ എല്ലാ യുവജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാദർ ജോസ് ഭരണികുളങ്ങരയും ഫാദർ ആന്റണി ചീരംവേലിലും അറിയിച്ചു.