ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് നിങ്ങള്‍ ഉപയോഗിക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷം. കുര്‍ബാന സമയം എന്ന് തുടങ്ങി പല തെറ്റുകളും തിരുത്തുവാന്‍ നിങ്ങള്‍ സഹായിച്ചു. നന്ദി. നമ്മുടെ കൂട്ടായിമയുടെ വെബ്‌സൈറ്റ് കുറെകൂടെ മനോഹരമാക്കുവാനും, ആകര്‍ഷകമാക്കുവാനും ആഗ്രഹമുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക. നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 25 നകം അറിയിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് വേണ്ടുന്ന പരിഷ്‌കാരങ്ങള്‍ നടത്തി നമുക്ക് നമ്മുടെ വെബ്‌സൈറ്റ് മനോഹരമാക്കാം. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഏതെങ്കിലും വിശദീകരണമോ, സഹായമോ ആവശ്യമായാല്‍ തീര്‍ച്ചയായും നിങ്ങളെ ബന്ധപെട്ടിരിക്കും , ആയതിനാല്‍ ചുവടെ കാണുന്ന ഫോര്‍മാറ്റ് ഉപയോഗിക്കാന്‍ താത്പര്യപെടുന്നു. നിങ്ങളുടെ സഹകരണത്തിന് നന്ദി.
Website Improvement Suggestions and Contribution
