തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

ജുണ്‍ 2 ന് വി.കുർബാന, ആരാധന, ബൈബിൾ ക്വിസ്, ഫാ. ജോസ് ഭരണികുളങ്ങരക്ക് സ്വാഗതം


ജുണ്‍ 2 ആഗോള കാതോലിക തിരുസഭ മിശിഹായുടെ തിരു ശരീര രക്തങ്ങളുടെ തിരുന്നാൾ ആഘോഷിക്കുന്ന ദിനം. ആഗോള കാതോലിക്ക സഭ വിശ്വാസികളും  പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയും ഏക മനസ്സോടെ ആരാധനയിൽ ദൈവതിരുമുൻപിൽ ഒന്നാകുവാൻ ദൈവം തിരുമനസ്സ് ആയ ദിനം.    അന്നേ ദിവസം എല്ലാ കാതോലിക ദൈവാലയങ്ങളിലും പരസ്യമായി സഭയൊന്നാകെ പാപ്പയോടൊപ്പം ആരാധനയിൽ ഒന്നാകണമെന്ന പാപ്പയുടെ ആഗ്രഹത്തോട്‌ ചേർന്ന് സിറോ മലബാര് സഭ ഡബ്ലിൻ ജൂണ്‍ 2 നു 3.30 മുതൽ 4.00 വരെ ലുകാൻ ഡിവൈൻ മേഴ്സി  ദൈവാലയത്തിൽ നടത്തുന്ന ആരാധനയിൽ സഭാവിശ്വാസികൾ ഏവരും ഒന്നുചേർന്ന് ആഗോള സഭക്കുവേണ്ടിയും, പരി.   പിതാവിന്റെ നിയോഗങ്ങൾക്കുവേണ്ടിയും , സിറോ മലബാർ സഭക്കുവേണ്ടിയും, ഡബ്ലിൻ സിറോ മലബാർ സഭക്കുവേണ്ടിയും പ്രാർത്ഥിക്കണമേ എന്ന് ഓർമിപ്പിക്കുന്നു.

സിറോ മലബാർ സഭയെ സ്നേഹത്തിലും ഐക്യത്തിലും നയിക്കുവനായി ദൈവം നിയോഗിച്ചു അയച്ച ബഹുമാനപെട്ട ജോസ് ഭരണികുളങ്ങര അച്ചനു സിറോ മലബാർ ഡബ്ലിൻ സഭമക്കൾ ഒരുമിച്ചു സ്വാഗതം അരുളുന്നു. 4 മണിക്ക് അർപ്പിക്കപെടുന്ന പരിശുദ്ധ ദിവ്യബലിയിൽ ബഹുമാനപെട്ട ജോസ് അച്ചൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. മാർട്ടിൻ പറൊക്കാരൻ, ഫാ. മനോജ്‌ പൊൻകാട്ടിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും. പരി. ദിവ്യബലിക്ക് ശേഷം ബഹുമാനപെട്ട ജോസച്ചനെ ഡബ്ലിൻ സിറോ മലബാർ സഭാമക്കൾ സ്വാഗതം ചെയ്യും.

ഡബ്ലിൻ സിറോ മലബാർ ചർച്ചിന്റെ ബൈബിൾ ക്വിസ് 2013 ജൂണ്‍ 2 നു പരിശുദ്ധ ദിവ്യബലിക്ക്‌ ശേഷം ലുകാൻ ഡിവൈൻ ദൈവാലയത്തിൽ വച്ച് നടത്തപെടും എന്ന കാര്യവും ഓർമിപ്പിക്കുന്നു. ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ജോസച്ചനും മനോജച്ചനും.