I can do all things through Christ which strengthen me. (Philippians 4:13)

താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളും കുടുംബാകൂട്ടായിമകളുടെ സംയുക്ത വാര്‍ഷികവും വര്‍ണ്ണാഭമായീ നടത്തി


താല, ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി 22 സെപ്റ്റംബര്‍ 2013 ഞായറാഴ്ച്ച താല കില്‍നാമന കമ്മ്യൂണിറ്റി ഹാളില്‍ വച്ച് പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളും കുടുംബാ കൂട്ടായിമകളുടെ സംയുക്ത വാര്‍ഷികവും മതബോധന വാര്‍ഷികവും നടത്തി.

രാവിലെ 10.30 ന്  ഫാ. ജോസ് ഭരണികുളങ്ങര ഫാ മനോജ് പൊന്കാട്ടില്‍  എന്നീവരുടെ മുഖ്യ  കര്‍മികത്തില്‍ നടന്ന തിരുന്നാള്‍ കുര്‍ബാനായില്‍ ഫാ. ജോര്‍ജ് പുലിമലയില്‍ തിരുനാള്‍ സന്ദേശവും ഓണ സന്ദേശവും  നല്‍കി. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ഫാ. മനോജിന്റെ മുഖ്യകര്‍മികത്തില്‍ ഭക്തി  പുര്‍വമയാ ലദീഞ്ഞ്  ഉണ്ടായിരുന്നു. വിശുദ്ധ കര്‍മ്മങള്‍ക്ക്  ശേഷം നടന്ന പൊതുയോഗത്തില്‍ ഫാ. ജോസ് ഭരണികുളങ്ങര അദ്ധ്യഷാനായീരുന്നു. പൊതുയോഗത്തില്‍ വച്ച് മതബോധന വാര്‍ഷിക പരീഷയില്‍  ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ കുട്ടികള്‍ക്കൂം  മത അധ്യാപര്‍ക്കും സമ്മാനധാനം നടത്തി.

വിഭവാ സമൃദ്ധമായ  ഓണസദ്യയേ  തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കൂം വിവിധ കായിക മത്സരങ്‌ളും  ഉണ്ടായീരുന്നു.
ഇതിനോട് സഹകരിച്ച, സഹായിച്ച എല്ലാവര്‍ക്കും സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലൈന്‍ ഫാ. ജോസ് ഭരണികുളങ്ങര ഹൃദ്യമായ നന്ദി  അറിയിക്കുന്നു.