ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. സമരണികയുടെ പ്രകാശനം ബിഷപ് സ്റ്റീഫൻ ചിറപ്പണത് നിർവഹിക്കും.…