ലൂക്കന്‍ ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 20 ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ. കുര്യന് പൊന്മലകുന്നേല് ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് വെള്ളനാല് തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്കാ…








