കൊച്ചി: സമൂഹത്തില്‍ ജീവന്റെ സംസ്കാരം വളര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നു പിഒസിയില്‍ സമാപിച്ച കെസിബിസി സമ്മേളനം പ്രഖ്യാപിച്ചു. വളര്‍ന്നുവരുന്ന അക്രമ പ്രവണതകളെ ശക്തമായി നേരിടാന്‍ കഴിയണം. സംഘശക്തിയും ബലപ്രയോഗവും വഴി ജനാധിപത്യ സംവിധാനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണ്. അക്രമങ്ങളും കൈയേറ്റങ്ങളും ജനാധിപത്യത്തെ ബലഹീനമാക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധവും ആക്രമണോത്സുകവുമായ രാഷ്ട്രീയ,സാമൂഹിക നിലപാടുകള്‍ക്കും നീക്കങ്ങള്‍ക്കുമെതിരേ ജാഗ്രത പാലിക്കണം. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജീവന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കാന്‍ തയാറാകണം.
സമൂഹനിര്‍മിതിയില്‍…