കോട്ടയം: വ്യത്യസ്തതകള്‍ നിലനില്‍ക്കെത്തന്നെ, സഭകള്‍ തമ്മിലുള്ള സൌഹാര്‍ദം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം ദേവലോകം കാതോലിക്കറ്റ് അരമനയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. ക്രിസ്തീയദര്‍ശനങ്ങളില്‍ അടിയുറച്ചു മനുഷ്യനന്മയ്ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു കര്‍ദിനാളിനെ സ്വാഗതംചെയ്തു ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ്…