തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ജനകീയ പ്രശ്നങ്ങളില്‍ എക്കാലത്തേയും പോലെ സഭയുടെ ഇടപെടല്‍ ശക്തമായിത്തുടരുമെന്നും ഹൈറേഞ്ചുകര്ഷകരുടെ പട്ടയപ്രശ്നത്തില്‍ സഭയുടെ നിലപാട് വളരെ ഉറച്ചതാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു.
സഭയുടെ ജനകീയ ഇടപെടലുകള്‍ ജാതി-മത-രാഷ്ട്രീയത്തിന് അതീതമാണ്. വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയും കരിനിയമങ്ങള്‍ നടപ്പിലാക്കിയും ജനങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ…