ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്’ ഡിസംബർ 17 ശനിയാഴ്ച വൈകിട്ട് 4:30 ന് ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെൻ്ററുകളിൽനിന്നുള്ള ടീമുകൾ കരോൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ സമ്മാനങ്ങൾ നൽകി ആദരിക്കും…










