താലഃ മെയ് 31-ാം തീയതി ശനിയാഴ്ച 2 പി.എം. ന് സീറോ മലബാര്‍ ചര്‍ച്ച്, താല മാസ് സെന്ററില്‍ (സെന്റ് മാര്‍ക്സ് ചര്‍ച്ച്) വി. കുര്‍ബ്ബാനയും,
പരി.മാതാവിന്റെ വണക്കമാസ സമാപനവും, പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
എന്ന്,
ഫാ. ജോസ് ഭരണികുളങ്ങര (ചാപ്ളിന്‍)
ക്രൈസ്റ്റ് ദ കിംഗ് , ഡബ്ലിന്‍ സീറോമലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി ഫിബ്സ്ബറൊ മാസ്സ് സെന്റര്‍ , പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും കുടുംബകൂട്ടായ്മകളുടെ സംയുക്ത വാര്‍ഷികവും മെയ് 25 നു് ഞായറാഴ്ച്ച ഫെയര്‍വ്യൂ ഔര്‍ ലേഡി ഓഫ് വിസിറ്റേഷന്‍ പള്ളിയില്‍ വെച്ചു് ആഘോഷിയ്ക്കുന്നു.
അന്നേ ദിനം ഉച്ചകഴിഞ്ഞു് 3.30 നു് എറണാകുളം – അങ്കമാലി അതിരൂപത സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്റെ കാര്‍മ്മികത്വത്തില്‍…
ഡബ്ലിന്‍ സീറോ മലബാര്‍ സഭ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മെയ് 1 വ്യാഴാഴ്ച മാതാവിന്റെ വണക്കമാസ ആചരണത്തിന് പ്രാരംഭം കുറിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.30 ന്, സെന്റ് വിന്‍സെന്റ് ആശുപത്രിയോട് ചേര്‍ന്നുള്ള കാരിതാസ് ദേവാലയത്തിലാണ്, വണക്കമാസ പ്രാര്‍ത്ഥനയും അതെ തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ വിശുദ്ധ യൗസേപ്പുപിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 26 ശനിയാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നത്.
ഉച്ചതിരിഞ്ഞ് 2.30 ന് മെറിയൊണ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ജോസഫ് വെള്ളനാല് അച്ചന് നേതൃത്വം നല്‍കും. ടോമി പാറടിയില്‍ അച്ചന് തിരുനാള്‍ സന്ദേശം നല്‍കും. യൗസേപ്പുപിതാവിന്റെ മാധ്യസ്ഥം തേടി ലദീഞ്ഞ് പ്രാര്‍ത്ഥനയും…
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ലൂകാന് മാസ്സ് സെന്ററില്‍ ഡിസംബര്‍ മാസത്തെ മൂന്നാം ശനിയാഴ്ച്ച ദിവ്യബലി 21നു ശനിയാഴ്ച രാവിലെ അര്പ്പിക്കപെടുന്നു. എല്ലാ മൂന്നാം ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് നിത്യസഹായ മാതാവിന്റെ നൊവേനയെ തുടര്‍ന്നാണ് ദിവ്യബലി. ക്രിസ്മസിന് ഒരുക്കമായി അന്നേ ദിവസം രാവിലെ 9.30 മുതല്‍ കുമ്പസാരത്തിന് സൌകര്യവും ഉണ്ടായിരിക്കും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ്സ് സെന്ററുകളില്‍ മാസത്തില്‍ ഒരിക്കല്‍ മലയാളത്തില്‍ സീറോ മലബാര്‍ റീത്തിലുള്ള ദിവ്യബലി അര്‍പ്പണവും മതബോധന ക്ലാസ്സുകളും ക്രമമായി നടന്നുവരുന്നു. വിശ്വാസികള്‍ക്ക് എല്ലാവര്ക്കും മാതൃഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനുവേണ്ടി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ലൂകാന് മാസ്സ് സെന്ററില്‍ നവംബര്‍ മാസം മുതല്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും രാവിലെ ദിവ്യബലി…
താല സീറോ മലബാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20-ന് 4 മണിയ്ക്കുള്ള ദിവ്യബലിയ്ക്കുശേഷം
ഫാ. ജോസ് ഭരണികുളങ്ങര, പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍വച്ച് കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം എഴുതിക്കുന്നു.
താല സെന്റ് മാര്‍ക്സ് ചര്‍ച്ചില്‍ നടക്കുന്ന വിദ്യാരംഭത്തില്‍ പങ്കുചേരുവാന്‍ താല്പര്യമുള്ള കുഞ്ഞുങ്ങളുടെ
മാതാപിതാക്കള്‍ ഒക്ടോബര്‍ 19-ന് മുന്‍പായി കൂട്ടായ്മ ഭാരവാഹികളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി
(0879303838)
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഇഞ്ചികോര്‍ മാസ്സ് സെന്റ്ററിന്റെ വാര്‍ഷികവും പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളും ഒക്ടോബര്‍ 13 ഞായറാഴ്ച ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.
ഉച്ചതിരിഞ്ഞ് 3 മണിക്ക് സീറോ മലബാര്‍ സഭ ചാപ്ലൈന്‍ ജോസ് ഭരണികുളങ്ങരയച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ. മാര്ട്ടിന് പറൊക്കാരന്‍ തിരുനാള്‍…