വത്തിക്കാന്‍:പാപ്പാ ഫ്രാന്‍സ്സിസിന്റെ സ്ഥാനാരോഹണ കര്‍മ്മം മാര്‍ച്ച് 19-ന് ആഗോളസഭാമദ്ധ്യസ്ഥന്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മഹോത്സവത്തില്‍ നടത്തപ്പെടും, പ്രഥമദിനം മരിയന്‍ തീര്‍ത്ഥാടകേന്ദ്ര സന്ദര്‍ശനത്തോടെ ആരംഭിച്ചു. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനം മാര്‍ച്ച് 13-ന് തിരഞ്ഞെടുത്ത അര്‍ജന്റീനിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗ്ഗോളിയോയാണ് തന്റെ അജപാലന ശുശ്രൂഷയുടെ പ്രഥമ ദിനം പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ട് ആരംഭിച്ചത്.
വത്തിക്കാനില്‍നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള മേരി മേജര്‍…