ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ഇന്ന് ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികളോടെ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി…