And ye shall know the truth, and the truth shall make you free. (John 8:32)

താലാ സീറോ മലബാർ കൂട്ടായ്മയിൽ 10 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്

താലാ സീറോ മലബാർ കൂട്ടായ്മയിൽ 10 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്

IMG_3448

ഡബ്ലിൻ സീറോ മലാബാർ ചർച്ച് താലാ കൂട്ടായ്മയിൽ 10 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 9 ശനിയാഴ്ച താലാ സ്പ്രിംഗ് ഫീൽഡ് സെൻറ് മാർക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കർമ്മങ്ങൾക്ക് ഫാ . ജോസ് ഭരണിക്കുളങ്ങര ,ഫാ .ജോസഫ് വെള്ളനാൽ OCD,ഫാ .സിജി പന്നകത്തിൽ SSP എന്നിവർ നേതൃത്വം നൽകും .

അനില ജോഷി ,ആൻസൺ ജോഷി .അമൃത റെജി ,ലിബി ടോബൻ ,ഐറിൻ സോണി ,സ്നേഹിൽ ടോണി ,അലൻ ജോയ് ,നേഹ ജിസ്സോയ് ,അമേലിയ ഷാജി ,ആൽവിൻ ജോസഫ്‌ എന്നീ പത്ത് കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത് .താലാ മാസ്സ് സെൻറർ സെക്രട്ടറി ആൻറു വർഗ്ഗീസിൻറെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ്‌ പ്രഥമ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത് .തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ,ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര ,ഫാ .ആൻറ്ണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

IMG_3449