ഡബ്ലിൻ : സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ന് ശനിയാഴ്ച നടക്കും. അയർലണ്ടിൻ്റെ സ്വർഗീയ മധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം, ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ ആരംഭിക്കും.…


















