കൊച്ചി: സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന സഭാഗാന രചനാമത്സരത്തിലേക്കു എന്‍ട്രികള്‍ ക്ഷണിച്ചു. മാര്‍ തോമാശ്ലീഹായുടെ ക്രിസ്ത്വാനുഭവം ഉള്ക്കൊ് സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു ഒരുമിച്ചാലപിക്കുവാനുതകുന്ന ഒരു സഭാഗാനം ലക്ഷ്യമിട്ടാണു മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
ഈശോമിശിഹായാല്‍ അയയ്ക്കപ്പെട്ട മാര്‍ തോമാശ്ലീഹായുടെ സുവിശേഷപ്രവര്ത്തനത്താല് രൂപീകൃതമായ സഭാസമൂഹത്തിന്റെ ചരിത്രം, പൈതൃകം, തനിമ, ആരാധനാക്രമം, ശിക്ഷണം, ആധ്യാത്മികത, പ്രേഷിതചൈതന്യം, വിശ്വാസ ജീവിതം, സഭയുടെ വളര്‍ച്ചയും ഭാവിയും എന്നീ…