ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

താല സീറോ മലബാര്‍ ചര്‍ച്ച് പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികവും, മതബോധന വാര്‍ഷികവും ആഘോഷിക്കുന്നു.


താല സീറോ മലബാര്‍ സഭാ കൂട്ടായ്മ മാതാവിന്റെ ജനനത്തിരുനാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 22ന് താല KILMAINAGH COMMUNITY HALL-ല്‍ വച്ച് നടത്തുന്നു.

സെപ്റ്റംബര്‍ 22-ന് രാവിലെ 10.30 ന് ഫാ.ജോസ് ഭരണികുളങ്ങരയുടെയും ഫാ. മനോജ് പൊന്‍കാട്ടിലിന്റെയും കാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബ്ബാനയും കുര്‍ബ്ബാനമദ്ധ്യേ ഫാ. ജോര്‍ജ് പുലിമലയില്‍ തിരുനാള്‍ സന്ദേശം നല്കുന്നതുമാണ്. ലദീഞ്ഞ് പ്രാര്‍ത്ഥനയ്ക്കുശേഷം പൊതുയോഗവും ഓണസദ്യയും നടത്തപ്പെടുന്നു. തുടര്‍ന്ന് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കലാ-കായിക മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെടുന്നു.