2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ജനങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് തലശേരി അതിരുപതയിൽ കച്ചേരിക്കടവ് ഇടവക അതിർത്തിയിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു. കോവിഡ് മൂലം മുടങ്ങിയ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 8,725 യൂറോയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിവിധ കുർബ്ബാന സെൻ്ററുകളിൽനിന്ന് സമാഹരിച്ചത്. ഈ വർഷം ഡബ്ലിൻ സീറോ മലബാർ സഭ നിർമ്മിച്ചുനൽകുന്ന രണ്ടാമത്തെ…








