അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിൻ്റെ ഭാഗമായി അയർലണ്ടിലെ സീറോ മലബാർ സഭാംഗങ്ങളായ വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ് നടത്തിയ ക്വിസ് മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങലിളിൻനിന്ന് ഒട്ടേറെ വനിതകൾ പങ്കെടുത്തു. പരിശുദ്ധ അമ്മയെ അടുത്തറിയാനും സ്നേഹിക്കാനും മാതാവിൻ്റെ മാതൃക പിൻച്ചെല്ലാനും പ്രചോദനമരുളുന്ന ഈ പുതുസംരഭത്തെ ആവേശത്തോടെയാണ് വിശ്വാസികൾ…










