ഡബ്ലിൻ : നവീകരണത്തിൻ്റെ പുത്തൻ ചൈതന്യം പകർന്ന് ഡബ്ലിൻ സീറോ മലബാർ സഭയുടെ മൂന്ന് ദിവസം നീണ്ട കുടുംബ നവീകരണ ധ്യാനം സമാപിച്ചു. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രിയാണു ഈ വർഷത്തെ ധ്യാനം നയിച്ചത്. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നത് ലഭിക്കുകതന്നെ ചെയ്യുമെന്ന് അച്ചൻ വിശ്വാസസമൂഹത്തെ ഓർമ്മിപ്പിച്ചു. സഭയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും, പ്രാദേശിക സഭയോടൊപ്പം വളരുവാനും വിശ്വാസികളോട് അച്ചൻ ആഹ്വാനം…










